gg

വീട് നിർമ്മാണത്തിന് ആധുനിക സൗകര്യങ്ങൾ വന്നതോടെ എത്രമാത്രം വീട് വ്യത്യസ്തമാക്കാം എന്ന് ചിന്തിക്കുന്നവരാണ് ഏറെയും. ചെലവു കുറഞ്ഞ രീതിയിലും കോടികൾ മുതൽ മുടക്കിയും നിർമ്മിക്കുന്ന വീടുകളിലും വ്യത്യസ്തത കൊണ്ടുവരാൻ ബിൽഡേഴ്‌സും വീട്ടുടമകളും ശ്രമിക്കാറുണ്ട്,​ അത്തരത്തിൽ ഒരു വീടിന്റെ വിശേഷമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. യു.കെയിലെ ബർമ്മിംഗ് ഹാമിലാണ് ഈ വീട് സ്ഥിതിചെയ്യുന്നത്ത. 1.68 കോടി വിലവരുന്ന മൂന്ന് കിടപ്പുമുറികളുള്ള വില്പനയ്ക്ക് വച്ചിരിക്കുകയാണ് റിയൽ എസ്റ്റേറ്റ് ഏജന്റുമാർ. റൈറ്റ് മൂവ് എന്ന വെബ്സൈറ്റിലാണ് ഇത് സംബന്ധിച്ച വിവരമുള്ളത്.

കോടികൾ വിലയുള്ള വീട് ഒറ്റനോട്ടത്തിൽ അടിപൊളിയാണ്. ബേ വിൻഡോകളുള്ള വിശാലമായ ലിവിംഗ് റൂം,​ കൂറ്റൻ മാസ്റ്റർ ബെഡ്റൂം,​ റെയിൻ ഫാള്ളുള്ള കുളിമുറി എന്നിവയൊക്കെ വീട്ടിലുണ്ട് എന്നാൽ ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത ഇതൊന്നുമല്ല,​ വീട്ടിലെ ഒരുകിടപ്പുമുറിയാണ് വ്യത്യസ്തത കൊണ്ട് ശ്രദ്ധ നേടുന്നത്

gg

കിടപ്പുമുറിയിലെ ബാത്ത്റൂമാണ് ഇവിടുത്തെ താരം. ബാത്ത് അറ്റാച്ച്ഡ് റൂം ഇപ്പോൾ പുതിയ കാര്യമൊന്നുമല്ലെങ്കിലും ഇവിടുത്തേത് അല്പം വെറൈറ്റിയാണ്. റൂമിന്റെ ഒത്ത നടുക്കാണ് ഈ ബാത്ത് റൂം ഉള്ളത്. അതും ഗ്ലാസ് ബാത്ത് റൂം. ബോക്‌സ് ഷവർ ആണ് മുറിയുടെ മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്നത്. ഇരട്ട ഗ്ലാ,​് ഗ്ലേസ്‌ഡ് വിൻഡോ,​ സെൻട്രൽ ഹീറ്റിംഗ് റേഡിയേറ്റർ,​ ഇലക്ട്രിക് ഷവർ ഉള്ള ഷവർ ക്യൂബിക്കൾ എന്നിവയും ബാത്ത്റൂമിന്റെ പ്രത്യേകതയാണ്. ഒരു സിംഗിൾ ബെഡ്, ചെറിയ മേശ, അലമാര എന്നിവയും റൂമിലുണ്ട്.