newborn

ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ കുഞ്ഞിന് ജന്മം നൽകി യുവതി. ചൊവ്വാഴ്ച രാവിലെ കർണാടകയിലെ ഹുബ്ബളിയിലേക്കുള്ള വിമാനത്തിനായി ദമ്പതികൾ കാത്തിരിക്കവേയാണ് സംഭവം. മൂന്നാമത്തെ ടെർമിനലിൽ ഭർത്താവുമൊത്ത് വിമാനത്തിനായി കാത്തിരിക്കെയാണ് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. തുടർന്ന് പ്രസവത്തിനായുള്ള സജ്ജീകരണങ്ങൾ ഒരുക്കുകയായിരുന്നു. അൽപ സമയം കഴിഞ്ഞ് യുവതി ആൺകുഞ്ഞി​ന് ജന്മം നൽകുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെ 9.20നാണ് യുവതിയെ ലേബർ റൂമിലേക്ക് മാറ്റിയത്. 9.40 ന് പ്രസവം നടക്കുകയും ചെയ്തു. പ്രസവശേഷം അമ്മയും കുഞ്ഞും സുരക്ഷിതരായി ഇരിക്കുന്നതായി ഡോക്ടർമാർ അറിയിച്ചു. ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെ മെഡാന്ത ക്ലിനിക്കിൽ നടക്കുന്ന ആദ്യ പ്രസവമാണിതെന്ന് ഡോക്ടർമാർ പറഞ്ഞു.

Welcoming the youngest passenger ever!
Celebrating the arrival of the First Baby at Terminal 3, Medanta Facility.
Mother and child, both are doing well.#NewBorn #YoungestPassengeratDEL #DELCares pic.twitter.com/BqHZA4WWno

— Delhi Airport (@DelhiAirport) November 15, 2022