cake

ഭോപ്പാൽ: മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കമൽനാഥ് തന്റെ ജന്മദിനത്തിന് മുറിച്ച കേക്കിനെച്ചാല്ലി വിവാദം. കേക്കിന്റെ ആകൃതിയും അതിന് മുകളിൽ കാണുന്ന ഹനുമാൻ രൂപവുമാണ് വിവാദങ്ങൾക്ക് കാരണമായത്. ചുവപ്പ്, വെള്ള, പച്ച നിറത്തിലായി ക്ഷേത്രത്തിന്റെ ആകൃതിയിലുള്ള കേക്കിന്റെ ഏറ്റവും മുകളിലത്തെ തട്ടിലായി ഹനുമാൻ രൂപം ഉണ്ട്. ഇത് ഹിന്ദുമതത്തെ നിന്ദിക്കുന്നതിന് തുല്യമാണെന്നും മതവികാരത്തെ അവഹേളിക്കുന്നുവെന്നും ആരോപിച്ച് ബി ജെ പി രംഗത്തെത്തി.

#Watch: मध्य प्रदेश के पूर्व सीएम ने मंदिर के आकार का केक काटा, केक में हनुमान जी की फोटो भी लगी हुई थी। वीडियो वायरल होने पर BJP के प्रदेश प्रवक्ता बोले- किसी दूसरे धर्म के आराध्य का केक काटा होता तो सिर धड़ से अलग करने के नारे लग जाते।#MadhyaPradesh #Kamalnath #Viralvideo pic.twitter.com/GpQ9xlqABu

— Akash Savita (@AkashSa57363793) November 16, 2022

കമൽനാഥ് ഹിന്ദുക്കളെ അപമാനിച്ചുവെന്ന വിമർശനവുമായി മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവ്‌രാജ് സിംഗ് ചൗഹാൻ രംഗത്തെത്തി. കോൺഗ്രസ് രാമക്ഷേത്രത്തിന് എതിരായിരുന്നു. ഇപ്പോൾ അവർ ഹനുമാൻ ജിയെ ഓർക്കുന്നത് വോട്ടിന് വേണ്ടി മാത്രമാണ്. അവർ ഹനുമാൻ ജിയുടെ ചിത്രം കേക്കിൽ വയ്ക്കുകയും പിന്നീട് അത് മുറിക്കുകയും ചെയ്തു. ഇത് ഹിന്ദു മതത്തിനും സനാതന പാരമ്പര്യത്തിനും അപമാനമാണെന്ന് ചൗഹാൻ ആരോപിച്ചു.

कांग्रेसियों का भगवान की भक्ति से कोई लेना-देना ही नहीं है, यह बगुला भगत हैं। इनकी पार्टी कभी श्रीराम मंदिर का विरोध करती थी।

आप केक पर बना हनुमान जी रहे हैं और फिर केक काट भी रहे हैं। यह सनातन परंपरा और हिंदू धर्म का अपमान है, जिसको यह समाज स्वीकार नहीं करेगा। pic.twitter.com/iN97G9CbtM

— Shivraj Singh Chouhan (@ChouhanShivraj) November 16, 2022

ജന്മനാടായ മദ്ധ്യപ്രദേശിലെ ചിന്ദ്‌വാരയിൽ മൂന്ന് ദിവസത്തെ സന്ദർശനത്തിനായി എത്തിയതായിരുന്നു കമൽനാഥ്. നവംബർ 18നാണ് ജന്മദിനമെങ്കിലും ചിന്ദ്‌വാരയിലെ കമൽനാഥിന്റെ വീട്ടിൽ അനുയായികൾ ചൊവ്വാഴ്ച വൈകിട്ട് കേക്കുമായി എത്തി ആഘോഷിക്കുകയായിരുന്നു.

അതേസമയം, കമൽനാഥിന് പിന്തുണയുമായി കോൺഗ്രസും രംഗത്തുവന്നു. കമൽനാഥിന്റെ ജന്മദിനം മുൻകൂട്ടി ആഘോഷിക്കാൻ ആഗ്രഹിച്ച അനുയായികളാണ് കേക്ക് കൊണ്ടുവന്നതെന്നും അദ്ദേഹം മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് ചിന്ദ്‌വാരയിൽ നിർമ്മിച്ച 121 അടി ഹനുമാൻ ക്ഷേത്രത്തിന്റെ ആകൃതിയിലാണ് കേക്കെന്നും കോൺഗ്രസ് വാദിച്ചു.