neymer

ഗ്രൂപ്പ് ജി

ബ്രസീൽ,​സെർബിയ,​ സ്വിറ്റ്‌സർലൻഡ്,​ കാമറൂൺ

ആറാം കപ്പിനെത്തുന്ന ബ്രസീലിന് ഗ്രൂപ്പ് റൗണ്ടിൽ വലിയ വെല്ലുവിളി ഉണ്ടാകാനിടയില്ല. സെർബിയയെയും സ്വിറ്റ്സർലാൻഡിനെയുമൊക്കെ മുൻ ലോകകപ്പുകളിലും ബ്രസീൽ നിഷ്പ്രയാസം മറികടന്നതാണ്.

ആദ്യ ലോകകപ്പിന് ബൂട്ടുകെട്ടുന്ന 16 താരങ്ങളെ ഉൾപ്പെടുത്തിയാണ് ബ്രസീൽ ഖത്തറിലെത്തിയിരിക്കുന്നത്. സൂപ്പർ താരങ്ങളായ നെയ്മർ, വിനീഷ്യസ് ജൂനിയർ, തിയാഗോ സിൽവ, കാസിമെറോ, ഡാനി ആൽവസ് തുടങ്ങിയവരും സംഘത്തിലുണ്ട്. റോബർട്ടോ ഫിർമിനോയും ഫിലിപ്പ് കുടീഞ്ഞോയുമാണ് സംഘത്തിൽ ഇടം നേടാനാകാതെപോയവർ.

സ്‌ക്വാഡിലെ 16 പേർക്ക് ഇത് കന്നി ലോകകപ്പാണ്. 39കാരനായ ഡാനി ആൽവ്സാണ് ടീമിലെ മുതിർന്ന താരം. ലിവർപൂളിന്റെ അലിസൺ ബാക്കർ, മാഞ്ചസ്റ്റർ സിറ്റിയുടെ എഡേഴ്‌സൺ എന്നിവരാണ് പ്രധാന ഗോൾ കീപ്പർമാർ. മൂന്നാമനായി വെവേർട്ടണുണ്ട്. എട്ട് പ്രതിരോധ താരങ്ങളാണ് സ്‌ക്വാഡിലുള്ളത്. ഇതിൽ മൂന്ന്‌ പേരും യുവന്റസ് താരങ്ങളാണ്.

നെയ്മർ, വിനീഷ്യസ് ജൂനിയർ, ഗബ്രിയേൽ ജീസസ്, ആന്റണി, റാഫീഞ്ഞ, റിച്ചാർലിസൺ, ഗബ്രിയേൽ മാർട്ടിനെല്ലി, റോഡ്രിഗോ, പെഡ്രോ എന്നിവരാണ് മുന്നേറ്റക്കാർ. കാസമിറോ, ഫാബീഞ്ഞോ, ബ്രൂണോ ഗ്വിമാറസ്, ഫ്രെഡ്, ലൂക്കാസ് പക്വേറ്റ, എവർട്ടൻ റിബെയ്‌റോ എന്നിവർ മദ്ധ്യനിരയിൽ അണിനിരക്കുന്നു. ഡാനിലോ, ഡാനി ആൽവസ്, അലക്‌സ് സാന്ദ്രോ, അലക്‌സ് ടെല്ലസ്, തിയാഗോ സിൽവ, മാർക്വീഞ്ഞോസ്, ഏദർ മിലിറ്റാവോ, ബ്രമർ എന്നിവരാണ് പ്രതിരോധ ഭടന്മാർ.

വെറ്ററൻ താരം ഗ്രാനിറ്റ് ഷാക്കയാണ് സ്വിസ് ആക്രമണങ്ങളുടെ കേന്ദ്ര ബിന്ദു. സെർബിയയും കാമറൂണും അട്ടിമറികൾക്ക് കാതോർക്കുന്നു.