
ലോകത്തിലെ ഏറ്റവും വലിയ പാദങ്ങൾക്കുള്ള ഗിന്നസ് വേൾഡ് റെക്കാർഡ് കരസ്ഥമാക്കിരിയിക്കുകയാണ് യു എസ് വനിത. താനിയ ഹെർബർട്ട് എന്നാണ് ഇവരുടെ പേര്. അവരുടെ വലത് കാലിന് 13.03 ഇഞ്ച് നീളവും ഇടത് കാലിന് 12.79 ഇഞ്ച് നീളവുമാണ്. ആറ് അടി ഒമ്പത് ഇഞ്ച് ഉയരമുള്ള താനിയയുടെ ചെരുപ്പിന്റെ സെെസ് 18 ആണ്. ലോകത്തിൽ ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും വലിയ പാദങ്ങൾ ഉള്ള വ്യക്തി എന്ന റെക്കാർഡാണ് താനിയ സ്വന്തമാക്കിയിരിക്കുന്നത്.
സമപ്രായക്കാരേക്കാൾ പാദത്തിന് ഉയരവും വലിപ്പവും ഉണ്ടായിരുന്നതായും. ഹെെസ്കൂൾ കാലഘട്ടത്തിൽ തന്നെ തന്റെ പാദങ്ങൾ ഇപ്പോഴുള്ള വലുപ്പത്തിൽ എത്തിയിരുന്നുവെന്നും ഗിന്നസ് വേൾഡ് റെക്കാർഡ് അധികൃതരോട് താനിയ പറഞ്ഞു.
Say hello to Tanya Herbert, new record holder for the world's largest feet! 🦶️ pic.twitter.com/yVULTFRIL6
— Guinness World Records (@GWR) November 16, 2022
പലപ്പോഴും കടകളിൽ തന്റെ പാദങ്ങളുടെ വലുപ്പത്തിനുള്ള ചെരുപ്പുകൾ ലഭിക്കില്ലയെന്നും പുരുഷന്മാരുടെ ഷൂസ് ആണ് താൻ കൂടുതൽ ധരിച്ചിരുന്നതെന്നും താനിയ വ്യക്തമാക്കി. പാദത്തിന്റെ വലുപ്പത്തിന് ഷൂസ് ലഭിക്കാത്തതിനാൽ അവർ ഓൺലെെനിൽ വലിയ പാദങ്ങളുള്ളവരുമായി സംസാരിച്ച് വലിയ ഷൂസുകൾ വാങ്ങി. അതിനെ അവരുടെ പാദത്തിന്റെ സെെസിൽ മാറ്രങ്ങൾ വരുത്തിയാണ് ഉപയോഗിച്ചിരുന്നത്. ഈ ലോക റെക്കാർഡിലൂടെ തനിക്ക് മുന്നിൽ പുതിയ വാതിലുകൾ തുറക്കുമെന്നും അതുവഴി ഷൂ നിർമ്മാണത്തിൽ ഒരു വിപ്ലവം തന്നെ സൃഷ്ടിക്കുമെന്നും താനിയ മാദ്ധ്യമങ്ങളോട് പറഞ്ഞു.