beauty

മുടിയുടെ വളർച്ചയ്ക്ക് തടസം നിൽക്കുന്ന പല പ്രശ്നങ്ങൾ ഉണ്ടെങ്കിലും കൂടുതൽ പേരിലും കാണപ്പെടുന്ന ഒന്നാണ് താരൻ. ശിരോചർമത്തെയാണ് ഇത് പ്രധാനമായും ബാധിക്കുന്നത്. മുടികൊഴിച്ചിലിനൊപ്പം ചൊറിച്ചിലും താരൻ കാരണം ഉണ്ടാകുന്നു. മാത്രമല്ല, ശിരോചർമത്തിലുണ്ടാകുന്ന താരൻ പുരികത്തിലും പടരാനുള്ള സാദ്ധ്യതയുണ്ട്. ഇതിനെല്ലാം പരിഹാരം നിങ്ങൾക്ക് വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്നതാണ്. ഒറ്റ ഉപയോഗത്തിൽ തന്നെ താരൻ കളഞ്ഞ് മുടി ഇരട്ടി വേഗത്തിൽ വളരാൻ സഹായിക്കുന്ന ഒരു ആയുർവേദ ഷാംപൂ എങ്ങനെ വീട്ടിൽ തന്നെ തയാറാക്കാം എന്ന് നോക്കാം.

ആവശ്യമായ സാധനങ്ങൾ

ആര്യവേപ്പില, വൈറ്റമിൻ ഇ ഓയിൽ, ഫ്ലാക് സീഡ്, ഷാംപൂ ബെയ്സ്.

തയാറാക്കുന്ന വിധം

ആര്യവേപ്പില നന്നായി കഴുകി വെള്ളത്തിലിട്ട് തിളപ്പിക്കുക. വെള്ളത്തിന് പച്ച നിറമാകുമ്പോൾ തണുക്കാനായി മാറ്റി വയ്ക്കുക. ശേഷം ഇതിൽ നിന്നും ഇലകൾ മാറ്റണം. ഇളം മഞ്ഞ നിറത്തിലുള്ള ഈ വെള്ളം ഒരു ഗ്ലാസ് ജാറിലേയ്ക്ക് മാറ്റി അതിലേയ്ക്ക് ഷാംപൂ ബെയ്സ് ചേർക്കണം. ഒരു കിലോ ഷാംപൂ ബെയിസിലേയ്ക്ക് അരലിറ്റർ ആര്യവേപ്പിലയിട്ട് തിളപ്പിച്ച വെള്ളം ചേർക്കാം. ഷാംപൂ ബെയ്സിലേയ്ക്ക് കുറേശയായി വേണം ആര്യവേപ്പില വെള്ളം ചേർക്കാൻ. ഇതിലേയ്ക്ക് ഫ്ലാക്സ് സീഡ് ജെൽ കൂടി ചേർക്കണം. കുറച്ച് വെള്ളത്തിൽ ഫ്ലാക്സ് സീഡ് ചേർത്ത് തിളപ്പിച്ച് അതിന്റെ ജെൽ എടുക്കാവുന്നതാണ്. ഇത് നന്നായി മിക്സ് ചെയ്യുക. കുറച്ച് വൈറ്റമിൻ ഇ ഓയിൽ കൂടി ചേർത്ത് ഉപയോഗിക്കാവുന്നതാണ്.