
മോഹൻലാലിനെ നായകനാക്കി നന്ദ കിഷോർ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ബിഗ് ബഡ്ജറ്റ് ചിത്രം 'ഋഷഭ ' യിൽ തെന്നിന്ത്യൻ യുവതാരം വിജയ് ദേവരകൊണ്ട അഭിനയിക്കുന്നു എന്ന് റിപ്പോർട്ട്. മേയ് മാസത്തിൽ ചിത്രീകരണം ആരംഭിക്കുമെന്നും, മോഹൻലാലിന്റെ മകന്റെ വേഷത്തിലാണ് വിജയ് എത്തുന്നത് എന്നുമാണ് പുറത്തു വരുന്ന വിവരം. മോഹൻ ലാലിന്റെ മൂന്നാമത്തെ തെലുങ്ക് ചിത്രമാണ്ഋഷഭ.
മലയാളം, തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ റിലീസ് ചെയ്യുന്ന ചിത്രം ആക്ഷനും വൈകാരിക മുഹൂർത്തങ്ങൾക്കും പ്രാധാന്യം നൽകുന്നു. ഒരു അച്ഛന്റെയും മകന്റെയും ബന്ധം കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ പ്രമേയം. പ്രണയവും പ്രതികാരവും തമ്മിലുള്ള പോരാട്ടം പര്യവേക്ഷണം ചെയ്യുമെന്ന് നിർമ്മാതാക്കൾ പറയുന്ന ചിത്രത്തിൽ തലമുറകളുടെ കഥയാണ് പറയുന്നത്.
അഭിഷേക് വ്യാസ്, പ്രവീർ സിംഗ്, ശ്യാം സുന്ദർ എന്നിവർ ചേർന്നാണ്ചിത്രത്തിന്റെ നിർമ്മാണം. 2024 ൽ ചിത്രം തിയേറ്ററുകളിലിലെത്തും.
അതേസമയം ഷാജി കൈലാസ് ചിത്രം, എലോൺ ജീത്തു ജോസഫിന്റെ റാം എന്നീ ചിത്രങ്ങളാണ് മോഹൻലാലിന്റേതായി അണിയറയിലൊരുങ്ങുന്നത്.
‘ദൃശ്യം 2’, ‘ട്വൽത്ത് മാൻ’ എന്നീ സിനിമകൾക്ക് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണ് ‘റാം’. പുരി ജഗന്നാഥ സംവിധാനം ചെയ്ത ലൈഗർ ആണ് വിജയ്യുടെ അവസാനം തിയേറ്ററുകളിലെത്തിയ ചിത്രം.