shafi

തിരുവനന്തപുരം: കോർപറേഷനിലെ കത്ത് വിവാദത്തിനിടെ യു ഡി എഫ് സർക്കാരിന്റെ കാലത്ത് ഷാഫി പറമ്പിലെഴുതിയ ശുപാർശ കത്ത് ഫ്ല‌ക്‌സാക്കി സി പി എം. യൂത്ത് കോൺഗ്രസ് പ്രവർത്തകനെ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പദവിയിലേക്ക് ശുപാർശ ചെയ്തുകൊണ്ട് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് അയച്ച കത്തിന്റെ പകർപ്പാണ് പുറത്തുവന്നിരിക്കുന്നത്.

കോർപറേഷൻ ഓഫീസിന് മുന്നിലാണ് ഫ്ളക്‌സ് ബോർഡ് പ്രദർശിപ്പിച്ചത്. ശുപാർശ കത്തിനൊപ്പം ഷാഫിയുടെ ചിത്രവും, 'എന്താണ് ഷാഫീ...കത്തൊക്കെ കൊടുത്തൂന്ന് കേട്ടു', 'ഉപദേശം കൊള്ളാം വർമ സാറേ, പക്ഷേ' എന്നീ ഡയലോഗുകളും വച്ചിട്ടുണ്ട്.

ഷാഫി പറമ്പിലെഴുതിയ കത്തിനൊപ്പം ഇപ്പോഴത്തെ കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ കേന്ദ്ര ഊർജ സഹമന്ത്രി ആയിരുന്ന കാലത്ത് മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് അയച്ച ശുപാർശക്കത്തും സി പി എം കുത്തിപ്പൊക്കിയിട്ടുണ്ട്.