jodo

ന്യൂ​ഡ​ൽ​ഹി​:​ ​രാ​ഹു​ൽ​ ​ഗാ​ന്ധി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ക​ന്യാ​കു​മാ​രി​ ​മു​ത​ൽ​ ​ശ്രീ​ന​ഗ​ർ​ ​വ​രെ​ ​ന​ട​ത്തു​ന്ന ഭാരത് ജോഡോ യാത്രയ്‌ക്ക് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മികച്ച പ്രതികരണം ലഭിച്ചെന്ന് സി.പി.എം കേന്ദ്ര കമ്മിറ്രിയുടെ റിപ്പോർട്ട്. ജനവുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ യാത്രയ്ക്കു കഴിഞ്ഞു. ബി.ജെ.പിയുടെ ശക്തി കേന്ദ്രങ്ങളിൽ യാത്രയ്ക്ക് ലഭിക്കുന്ന ജനങ്ങളുടെ പ്രതികരണം മികച്ചതാണെന്നും ഒ​ക്‌​ടോ​ബ​ർ​ ​അ​വ​സാ​നം​ ​ഡ​ൽ​ഹി​യി​ൽ​ ​ന​ട​ന്ന​ ​കേ​ന്ദ്ര​ക​മ്മി​റ്റി​ ​ച​ർ​ച്ച​യു​ടെ​ ​റി​പ്പോ​ർ​ട്ടി​ലുണ്ട്.

​എന്നാൽ കേ​ര​ള​ഘ​ട​ക​ത്തി​ന്റെ​ ​നി​ല​പാ​ട് ​റി​പ്പോ​ർ​ട്ടി​ലി​ല്ല. ജോ​ഡോ​ ​യാ​ത്ര​ ​കൂ​ടു​ത​ൽ​ ​ദി​വ​സ​വും​ ​കേ​ര​ള​ത്തി​ലാ​ണെ​ന്നും​ ​രാ​ഹു​ലി​ന്റേ​ത് ​ക​ണ്ടെ​യ്‌​ന​ർ​ ​യാ​ത്ര​യാ​ണെ​ന്നും​ ​കേ​ര​ള​ ​നേ​താ​ക്ക​ൾ​ ​പ​രി​ഹ​സി​ച്ചി​രു​ന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര നേതൃത്വത്തിന്റെ പ്രശംസയെന്നതും ശ്രദ്ധേയമാണ്. അതിനിടെ മഹാരാഷ്ട്രയിലെ അകോലയിൽ തുടരുന്ന ഭാരത് ജോഡോ യാത്രയിൽ ബോളിവുഡ് താരം റിയ സെൻ പങ്കെടുത്തു. റിയ യാത്രയിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ കോൺഗ്രസ് ട്വീറ്റ് ചെയ്തു. ഒരു പൗരൻ എന്ന നിലയിൽ യാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് യാത്രയിലെ ചിത്രങ്ങൾ പങ്കുവച്ച് റിയയും ട്വിറ്ററിൽ കുറിച്ചു. രാജ്യത്തെ ഒരുമിച്ചു കൊണ്ടുപോകുന്നതിനുള്ള സംരംഭത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ നന്ദിയുണ്ട്. രാഹുൽ ഗാന്ധിക്കും അവർ നന്ദി പറഞ്ഞു. ഹൈദരാബാദിൽ നടന്ന ജോഡോ യാത്രയിൽ ബോളിവുഡ് താരം പൂജാ ഭട്ടും പങ്കെടുത്തിരുന്നു.

 സവർക്കർ ബ്രിട്ടീഷുകാരെ സഹായിച്ചെന്ന് രാഹുൽ

വി.ഡി. സവർക്കറെ കുറിച്ചുള്ള പരാമർശത്തിൽ ഉറച്ചു നിന്ന് രാഹുൽ ഗാന്ധി. സവർക്കർ ഭയത്താൽ ബ്രിട്ടീഷുകാർക്ക് ദയാ ഹർജികൾ എഴുതി നൽകി പെൻഷൻ സ്വീകരിച്ചെന്നു പറഞ്ഞ രാഹുൽ തെളിവായി അദ്ദേഹത്തിന്റേതെന്നു കരുതുന്ന കത്തും പുറത്തു വിട്ടു. സർ, നിങ്ങളുടെ ഏറ്റവും അനുസരണയുള്ള സേവകനാകാൻ താൻ ആഗ്രഹിക്കുന്നുവെന്നാണ് സവർക്കർ കത്തിൽ എഴുതിയിട്ടുള്ളതെന്ന് രാഹുൽ പറഞ്ഞു. വർഷങ്ങളോളം ജയിലിൽ കിടന്ന ഗാന്ധിജിയും നെഹുറുവും സർദാർ പട്ടേലും ഒരു കത്തു പോലും മോചനത്തിനായി എഴുതിയിട്ടില്ല. കത്തിലെ പ്രധാന ഭാഗം ഹൈലൈറ്റ് ചെയ്തിട്ടുണ്ടെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനടക്കം ആർക്കു വേണേലും വായിച്ചു നോക്കാമെന്നും രാഹുൽ പറഞ്ഞു.

 കേന്ദ്രം യുവാക്കളുടെ വൈകാരികതയിൽ തൊട്ടു കളിക്കുന്നു

അഗ്നിവീർ പദ്ധതിയിലൂടെ മോദി സർക്കാർ യുവാക്കളുടെ വൈകാരികതയിൽ തൊട്ടു കളിക്കുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. അഗ്നിവീരനാകൂ,​ ആറ് മാസം പരിശീലനം നേടൂ,​ നാലു വർഷം സൈന്യത്തിൽ ജോലി ചെയ്ത ശേഷം ജീവിതകാലം മുഴുവൻ തൊഴിലില്ലാത്തവനാകൂ എന്നാണ് കേന്ദ്രം പറയുന്നത്. ഇത് എന്തു തരം ദേശീയതയാണെന്നും അദ്ദേഹം ചോദിച്ചു. മഹാരാഷ്ട്രയിലെ മാലേഗാവിൽ ബുധനാഴ്ച ഭാരത് ജോഡോ യാത്രയിൽ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ജാതിയുടെയോ മതത്തിന്റെയോ പേരിൽ തങ്ങൾ വിവേചനം കാണിക്കില്ലെന്നും തൊഴിലാളികളും കർഷകരും ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.