-snake-

ഓരേ ദിവസവും വിവിധതരം വീഡിയോകളാണ് സോഷ്യൽ മീഡിയകളിൽ വെെറലാകുന്നത്. ഇപ്പോളിതാ ഒരു യുവതിയുടെ വായിൽ നിന്ന് നാലടിയോളം നീളമുള്ള പാമ്പിനെ ഡോക്ട‌ർമാർ പുറത്തെടുക്കുന്ന വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ വെെറലാകുന്നത്. ഉറക്കത്തിൽ യുവതിയുടെ വായിലൂടെ പാമ്പ് ഉള്ളിലേക്ക് കടന്നതെന്നാണ് നിഗമനം. യുവതിയെ മയക്കിക്കിടത്തിയ ശേഷം വായ്ക്കുള്ളിലൂടെ ഉപകരണം കടത്തി പാമ്പിനെ പുറത്തെടുക്കുന്ന ഡോക്ടർമാരുടെ ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. ഡോക്ടർ പാമ്പിനെ വലിച്ചു പുറത്തെടുക്കുന്നതും ഭയപ്പെടുന്നതും വീഡിയോയിൽ കാണാം.

Medics pull 4ft snake from woman’s mouth after it slithered down there while she slept. pic.twitter.com/oHaJShZT3R

— Fascinating Facts (@FascinateFlix) November 12, 2022

2020ൽ റഷ്യയിലാണ് ഈ സംഭവം നടന്നത്. റഷ്യയിലെ ദേഗിസ്ഥാൻ നിവാസിയായ യുവതി ശാരീരിക അസ്വസ്ഥതയെ തുടർന്നാണ് ആശുപത്രിയിലെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ശരീരത്തിനുള്ളിൽ പാമ്പിനെ കണ്ടെത്തിയത്. ഉടൻ തന്നെ പാമ്പിനെ പുറത്തെടുക്കാനുള്ള കാര്യങ്ങൾ ചെയ്യുകയായിരുന്നു. 11 സെക്കൻഡ് മാത്രം ദെെർഘ്യമുള്ള വീഡിയോ ലക്ഷക്കണക്കിനാളുകളാണ് ഇതിനോടകം കണ്ടത്. 'പാമ്പിന് ഇപ്പോഴും ജീവനുണ്ടോ?', 'പാമ്പ് കയറിയിട്ടും അറിയാതെ എന്തൊരു ഉറക്കമാണ് ഇത്', എന്ന തരത്തിൽ ധാരാളം കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.