janhvi

ബോളിവുഡ് പ്രിയതാരം ശ്രീദേവിയുടെ മകളാണ് ജാൻവി കപൂർ. ഹിന്ദിയിൽ മത്രമല്ല മലയാളത്തിലും തമിഴിലും താരത്തിന് ആരാധകർ ഉണ്ട്. ഒത്തിരി യുവ ആരാധകരുള്ള നടിയാണ് ജാൻവി. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ പോസ്റ്റുകൾ എല്ലാം തന്നെ പെട്ടെന്ന് ശ്രദ്ധനേടാറുണ്ട്. ഫിറ്റ്നസിന്റെയും ഫാഷന്റെയും കാര്യത്തിൽ വളരെ ശ്രദ്ധ പുലർത്തുന്ന താരത്തിന് എല്ലാ ഔട്ട്ഫിറ്റുകളും വളരെ നന്നായി ചേരും.

ഇപ്പോഴിതാ ജാൻവിയുടെ ഏറ്റവും പുതിയ പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. അതിനുകാരണം താരത്തിന്റെ വസ്ത്രമാണ്. സീ ബ്ലൂ നിറത്തിലുള്ള ബോഡികോൺ ഗൗണാണ് ജാൻവി ധരിച്ചിരിക്കുന്നത്. ചിത്രങ്ങൾ ജാൻവി തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഒരു അവാർഡ് ഷോയിൽ പങ്കെടുക്കാൻ എത്തിയതാണ് താരം. മത്സ്യകന്യകയെ പോലെ മനോഹരിയായിരിക്കുകയാണ് ചിത്രങ്ങളിൽ ജാൻവി. തന്നെ മത്സ്യകന്യകയായി ഉപമിച്ചാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. മികച്ച പ്രതികരണമാണ് ചിത്രങ്ങൾക്ക് ആരാധകർ നൽകുന്നത്. ജാൻവിയുടെ പുതിയ ഹോട്ട് ലുക്കിനെക്കുറിച്ച് ധാരാളം കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്.

View this post on Instagram

A post shared by Janhvi Kapoor (@janhvikapoor)

തമിഴ് ചിത്രമായ 'കൊലമാവ് കോകില'യുടെ ഹിന്ദി റീമേക്കായ 'ഗുഡ് ലക്ക് ജെറി' എന്ന ചിത്രത്തിൽ നായികയായി ജാൻവി എത്തിയിരുന്നു. മലയാളത്തിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ 'ഹെലന്റെ' റീമേക്കായ 'മിലി' ആണ് ജാൻവി കപൂറിന്റെ ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ സിനിമ.

View this post on Instagram

A post shared by Janhvi Kapoor (@janhvikapoor)