pass

റിയാദ്: ഇന്ത്യക്കാർക്ക് സൗദി അറേബ്യയിലേയ്‌ക്ക് യാത്ര ചെയ്യാൻ വിസ ലഭിക്കുന്നതിനാവശ്യമായ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്ര് (പി.സി.സി)​ വേണ്ടെന്ന് ഇന്ത്യയിലെ സൗദി എംബസി അറിയിച്ചു. ഇന്ത്യയുമായുള്ള ബന്ധവും പങ്കാളിത്തവും കണക്കിലെടുത്താണ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിവാക്കുന്നതെന്ന് ന്യൂഡൽഹിയിലെ സൗദി എംബസി ട്വീറ്റ് ചെയ്തു. ഇരു രാജ്യങ്ങളുടെയും ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നീക്കം. രാജ്യത്തുള്ള രണ്ട് ദശലക്ഷത്തിലധികം ഇന്ത്യൻ പൗരന്മാരുടെ സംഭാവനയെ അഭിനന്ദിക്കുന്നതായും എംബസി പറഞ്ഞു.