election

ന്യൂഡൽഹി: ഡൽഹിയിൽ ഡിസംബർ നാലിന് നടക്കുന്ന മുൻസിപ്പൽ തിരഞ്ഞെടുപ്പിലേക്ക് ഇതുവരെ 2520 സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഇതിൽ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം 1,​100ലധികം നാമനിർദ്ദേശങ്ങൾ തള്ളി. തീർപ്പാക്കത്തവയുടെ സൂക്ഷ്മ പരിശോധന ഇന്നലെ റിട്ടേണിംഗ് ഒഫീസർമാർ ഏറ്റെടുത്തു. അപൂർണമായ ഫോമുകൾ, കാണാതായ സത്യവാങ്മൂലങ്ങൾ, ഒന്നിലധികം നാമനിർദ്ദേശങ്ങൾ, ജാതി സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാത്തത്, അസാധുവായ എ/ബി ഫോമുകൾ തുടങ്ങിയവയാണ് നാമനിർദ്ദേശ പത്രികകൾ തള്ളാനുള്ള കാരണങ്ങൾ.

2520 പത്രികകൾ

 ലഭിച്ച നാമനിർദ്ദേശ പത്രികകൾ- 2520

 സ്വീകരിച്ചവ- 1,405

 നിരസിക്കപ്പെട്ടത്- 1,115

 കോൺഗ്രസ് സമർപ്പിച്ചത്- 405

 സ്വീകരിച്ചത്- 243

 ആംആദ്മി സമർപ്പിച്ചത്- 728

 സ്വീകരിച്ചത്- 255

 ബി.ജെ.പി സമർപ്പിച്ചത്- 654

 സ്വീകരിച്ചത്- 252

 തീർപ്പു കല്പിക്കാത്തവ- 65

 പത്രിക സമർപ്പിക്കൽ ആരംഭിച്ചത്- നവംബർ 7

 അവസാന തീയതി- നവംബർ 14

 സൂക്ഷ്മ പരിശോധന- നവംബർ 16

 പിൻവലിക്കാനുള്ള അവസാന തീയതി- 19