
പത്തനംതിട്ട: പത്തനംതിട്ടയിൽ എസ്‌എഫ്ഐ പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷം. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ തിരഞ്ഞെടുപ്പ് നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനെ സംബന്ധിച്ചാണ് സംഘർഷം ഉടലെടുത്തത്. സംഭവത്തിൽ നാല് എസ്എഫ്ഐ പ്രവർത്തകർക്ക് പരിക്കേറ്റു. അഭിജിത്ത്, വിനായക്, സൂഫിയാൻ, സെയ്ദ് എന്നിവർക്കാണ് പരിക്കേറ്റത്. യൂണിയൻ തിരഞ്ഞെടുപ്പിന് മുന്നോടിയായി നാമമിർദേശ പത്രികയിലെ സൂക്ഷ്മ പരിശോധനയുമായി ബന്ധപ്പെട്ടായിരുന്നു തർക്കം നടന്നത്.