kk

​ന്യൂഡൽഹി : പശ്ചിമ ബംഗാൾ ഗവർണറായി നിയമിതനായതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞ് ഡോ. സി.വി,​. ആനന്ദബോസ്. വ​ലി​യ​ ​ചു​മ​ത​ല​ ​ഏ​ൽ​പ്പി​ച്ച​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​യോ​ട് ​ന​ന്ദി​ ​അറിയിക്കുന്നതായി ആനന്ദബോസ് പറഞ്ഞു. ​മ​മ​താ​ ​ബാ​ന​ർ​ജി​യു​ടെ​ ​തൃ​ണ​മൂ​ൽ​ ​കോ​ൺ​ഗ്ര​സ് ​സ​ർ​ക്കാ​രു​മാ​യി​ ​സ​മാ​ധാ​ന​ത്തി​ന്റെ​ ​പാ​ത​യി​ൽ​ ​ക്രി​യാ​ത്‌​മ​ക​മാ​യി​ ​സ​ഹ​ക​രി​ക്കു​മെ​ന്നും​ ​മു​ൻ​ഗാ​മി​ ​ജ​ഗ്‌​ദീ​പ് ​ധ​ൻ​ക​റു​മാ​യു​ള്ള​ ​മ​മ​ത​യു​ടെ​ ​ഏ​റ്റു​മു​ട്ട​ലു​ക​ളെ​ ​പ​രാ​മ​ർ​ശി​ച്ച് ​ബോ​സ് ​പ​റ​ഞ്ഞു.

ബം​ഗാ​ളി​ലെ​ ​ജ​ന​ങ്ങ​ളെ​ ​സേ​വി​ക്കാ​ൻ​ ​ഭ​ര​ണ​ഘ​ട​ന​ ​പ്ര​കാ​രം​ ​ഭ​ര​ണം​ ​സു​ഗ​മാ​യി​ ​ന​ട​ക്കു​ന്നു​വെ​ന്ന് ​ഉ​റ​പ്പാ​ക്കു​മെ​ന്ന് ​അ​ദ്ദേ​ഹം​ ​കേ​ര​ള​കൗ​മു​ദി​യോ​ട് ​പ​റ​ഞ്ഞു.​ ​ കേ​ര​ള​ത്തി​ലെ​ ​ജ​ന​ങ്ങ​ളു​ടെ​ ​അ​നു​ഗ്ര​ഹം​ ​പ്ര​തീ​ക്ഷി​ക്കു​ന്നതായും അദ്ദേഹം വ്യക്തമാക്കി.

എം.​കെ.​ ​നാ​രാ​യ​ണ​നു​ശേ​ഷം​ ​പ​ശ്‌​ചി​മ​ബം​ഗാ​ൾ​ ​ഗ​വ​ർ​ണ​റാ​കു​ന്ന​ ​മ​ല​യാ​ളി​യാ​ണ് ​കോ​ട്ട​യം​ ​മാ​ന്നാ​നം​ ​സ്വ​ദേ​ശി​യാ​യ​ ​ആ​ന​ന്ദ​ബോ​സ്.​ ​കേ​ര​ള​ത്തി​ൽ​ ​അ​ഡി.​ചീ​ഫ് ​സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു.​ ​സ​ർ​വീ​സി​ൽ​ ​നി​ന്ന് ​വി​ര​മി​ച്ച​ ​ശേ​ഷം​ ​കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്റെ​യും​ ​ബി.​ജെ.​പി​യു​ടെ​യും​ ​ഉ​പ​ദേ​ശ​ക​നാ​യി​രു​ന്നു.​ ​മേ​ഘാ​ല​യ​ ​സ​ർ​ക്കാ​രി​ന്റെ​യും​ ​ഉ​പ​ദേ​ശ​ക​നാ​യി​രു​ന്നു.

1977​ ​ബാ​ച്ച് ​ഐ.​എ.​എ​സ് ​ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്.​ ​കേ​ര​ള​ത്തി​ൽ​ ​വി​ദ്യാ​ഭ്യാ​സം,​ ​വ​നം,​ ​പ​രി​സ്ഥി​തി,​ ​തൊ​ഴി​ൽ,​ ​പൊ​തു​ഭ​ര​ണം​ ​തു​ട​ങ്ങി​യ​ ​വ​കു​പ്പു​ക​ളി​ൽ​ ​പ്ര​വ​ർ​ത്തി​ച്ചു.​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ,​ ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ക്ര​ട്ട​റി തു​ട​ങ്ങി​യ​ ​പ​ദ​വി​ക​ളും​ ​വ​ഹി​ച്ചു.
ചെ​ല​വ് ​കു​റ​ഞ്ഞ​തും​ ​പ​രി​സ്ഥി​തി​ ​സൗ​ഹൃ​ദ​വു​മാ​യ​ ​വീ​ടു​ക​ൾ​ ​നി​ർ​മ്മി​ക്കാ​ൻ​ ​രൂ​പം​ ​ന​ൽ​കി​യ​ ​നി​ർ​മി​തി​ ​കേ​ന്ദ്രം​ ​ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു.​ 1986​-​ൽ​ ​ബോ​സ് ​ആ​രം​ഭി​ച്ച​ ​ജി​ല്ലാ​ ​ടൂ​റി​സം​ ​പ്രൊ​മോ​ഷ​ൻ​ ​കൗ​ൺ​സി​ൽ​ ​കേ​ര​ള​ത്തി​ൽ​ ​ടൂ​റി​സം​മേ​ഖ​ല​യി​ൽ​ ​കു​തി​ച്ചു​ ​ചാ​ട്ട​മു​ണ്ടാ​ക്കി.
2011​ൽ​ ​വി​ര​മി​ച്ചു.​ ​ശ്രീ​പ​ദ്മ​നാ​ഭ​സ്വാ​മി​ ​ക്ഷേ​ത്ര​ത്തി​ലെ​ ​നി​ല​വ​റ​ ​കേ​സി​ൽ​ ​സു​പ്രീം​കോ​ട​തി​ ​നി​യോ​ഗി​ച്ച​ ​വി​ദ​ഗ്ദ്ധ​ ​സ​മി​തി​ ​ത​ല​വ​ൻ,​ ​നാ​ഷ​ണ​ൽ​ ​മ്യൂ​സി​യം​ ​അ​ഡ്‌​മി​നി​സ്‌​ട്രേ​റ്റ​ർ,​ ​നാ​ഫെ​ഡ് ​എം​ഡി,​അ​റ്റോ​മി​ക് ​എ​ന​ർ​ജി​ ​എ​ഡ്യു​ക്കേ​ഷ​ൻ​ ​സൊ​സൈ​റ്റി​ ​ചെ​യ​ർ​മാ​ൻ​ ​തു​ട​ങ്ങി​യ​ ​പ​ദ​വി​ക​ളും​ ​വ​ഹി​ച്ചു.

ഭ​വ​ന​നി​ർ​മ്മാ​ണ​ ​മേ​ഖ​ല​യി​ലെ​ ​സം​ഭാ​വ​ന​ക​ൾ​ ​മു​ൻ​നി​ർ​ത്തി​യു​ള്ള​ ​ഹാ​ബി​റ്റാ​റ്റ് ​അ​വാ​ർ​ഡ് ​അ​ട​ക്കം​ ​നി​ര​വ​ധി​ ​ദേ​ശീ​യ,​ ​അ​ന്ത​ർ​ദേ​ശീ​യ​ ​അ​വാ​ർ​ഡു​ക​ൾ​ ​നേ​ടി. ഇം​ഗ്ലീ​ഷ്,​ ​മ​ല​യാ​ളം,​ ​ഹി​ന്ദി​ ​ഭാ​ഷ​ക​ളി​ൽ​ ​നോ​വ​ലു​ക​ൾ,​ ​ചെ​റു​ക​ഥ​ക​ൾ,​ ​ക​വി​ത​ക​ൾ,​ ​ലേ​ഖ​ന​ങ്ങ​ൾ​ ​തു​ട​ങ്ങി​ 45​ ​പു​സ്ത​ക​ങ്ങ​ൾ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​മി​ക​ച്ച​ ​പ്രാ​സം​ഗി​ക​നാ​ണ്.
ഭാ​ര്യ​:​ ​എ​ൽ.​എ​സ്.​ ​ല​ക്ഷ്‌​മി,​ ​മ​ക്ക​ൾ​:​ ​ന​ന്ദി​താ​ബോ​സ്,​ ​എ.​ ​വാ​സു​ദേ​വ​ ​ബോ​സ്.

​മല​യാ​ളി​യാ​യ​ ​റി​ട്ട​യേ​ർ​ഡ് ഐ.​എ.​എ​സ് ​ഓ​ഫീ​സ​ർ​ ​സി.​വി.​ ​ആ​ന​ന്ദ​ ​ബോ​സി​നെ​ ​ ഇന്ന് രാത്രിയോടെയാണ് ​ ​പ​ശ്ചി​മ​ ​ബം​ഗാ​ൾ​ ​ഗ​വ​ർ​ണ​റാ​യി​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​നി​യ​മി​ച്ചത്. .​ ​ജ​ഗ്‌​ദീ​പ് ​ധ​ൻ​ക​ർ​ ​ഉ​പ​രാ​ഷ്‌​ട്ര​പ​തി​യാ​യ​ ​ഒ​ഴി​വി​ലാ​ണ് ​നി​യ​മ​നം.