
എല്ലാ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും മേക്കപ്പ് കിറ്റില്‍ ഉറപ്പായും കാണുന്ന ഒന്നാണ് 'റോസ് വാട്ടർ' . യുവത്വത്തിനും മുഖത്ത് ജലാംശം നിലർത്തുന്നതിനും റോസ് വാട്ടര്‍ ഏറെ സഹായകരമായതാണ് ഇതിന് കാരണം. സൗന്ദര്യ സംരക്ഷണത്തിന് ഏറെ ഉപകാരപ്രദമായ റോസ് വാട്ടർ വീട്ടിൽ തന്നെ ഉണ്ടാക്കാവുന്നതാണ്. അതിനായി വേണ്ടത് സുലഭമായി ലഭിക്കുന്ന റോസാപ്പൂക്കൾ മാത്രമാണ്. വീട്ടിലെ സ്വീകരണ മുറിയില്‍ അലങ്കാരത്തിന് വയ്ക്കുന്നത് മാത്രമല്ല റോസാപ്പൂവ് കൊണ്ടുള്ള ഉപയോഗം. ചര്‍മ്മത്തിൻ്റെ പല പ്രശ്‌നങ്ങള്‍ക്കും റോസാപ്പൂവ് കൊണ്ടുള്ള റോസ് വാട്ടർ ഉപയോഗിച്ച് പരിഹാരം കാണാം. കൂടാതെ അഞ്ഞൂറും ആയിരവും ക്ലെൻസറുകളും ടോണറും വാങ്ങാനായി ചിലവാക്കാതെ സൂക്ഷിക്കാനും ഇത് വഴി കഴിയും.
യുവത്വം നിലനിര്‍ത്താനും വാര്‍ദ്ധക്യം തടയാനുമുള്ള ചര്‍മ്മ സംരക്ഷണത്തിന് റോസ് വാട്ടര്‍ ജനപ്രിയ പരിഹാരമാണ്. റോസ്‌വാട്ടറിന്റെ മോയ്സ്ചറൈസിംഗ് ഗുണങ്ങള്‍ക്ക് ചുളിവുകളെ കുറയ്ക്കാനും ചുളിവുകള്‍ അകറ്റാനുമുള്ള കഴിവുണ്ട്. റോസ് വാട്ടറില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകള്‍ കാരണം, പലപ്പോഴും വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങളിലേക്ക് നയിക്കുന്ന, ചര്‍മ്മ കോശങ്ങളുടെ കേടുപാടുകളും തടയാന്‍ കഴിയും.
ഏത് ചര്‍മ്മക്കാര്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിൽ രാസപദാര്‍ത്ഥങ്ങള്‍ ഒന്നും ചേര്‍ക്കാതെ വീട്ടില്‍ തന്നെ എളുപ്പത്തില്‍ റോസ് വാട്ടര്‍ തയാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം
•ഒരു കപ്പ് റോസാപ്പൂവിന്റെ ഇതളുകള്‍ എടുക്കുക. ഏകദേശം രണ്ടോ മൂന്നോ റോസാപ്പൂക്കളാണ് ആവശ്യമായി വരുന്നത് അല്ലെങ്കില്‍ കാല്‍ കപ്പ് ഉണങ്ങിയ ഇതളുകള്‍ എടുക്കാം.
•കഴുകി വ്യത്തിയാക്കിയ ഇതളുകള്‍ ഒരു പാത്രത്തില്‍ ഇടുക. ഇതിലേക്ക് ഇതളുകള്‍ മുങ്ങി കിടക്കുന്ന വിധം വെള്ളം ഒഴിക്കാം. വെള്ളം അധികമാകാതെ ശ്രദ്ധിക്കണം
• അതിന് ശേഷം ഈ മാത്രം മൂടിവെച്ച് 30 മിനിറ്റ് തിളപ്പിക്കാം. അല്ലെങ്കില്‍ വെള്ളത്തിന്റെ നിറം ഇളം പിങ്ക് ആകുന്നത് വരെ ചൂടാക്കുക. ഇതളുകള്‍ അതിന്റെ നിറം നഷ്ടമാകും.
•ഈ മിശ്രിതം തണുത്തതിന് ശേഷം അരിച്ചെടുത്ത് ഒരു സ്‌പ്രേ ബോട്ടിലില്‍ മാറ്റി വെയ്ക്കാം.
• ഇത് ഫ്രിഡ്ജില്‍ സൂക്ഷിച്ച് ആവശ്യാനുസരണം ഉപയോഗിക്കുക. 5 മുതല്‍ 7 ദിവസം വരെ ഉപയോഗിക്കാവുന്നതാണ്.