gg

ബോളിവുഡിലെ താരദമ്പതികളായ രൺബീർ കപൂറിനും ആലിയ ഭട്ടിനും നവംബർ ആറിനാണ് പെൺകുഞ്ഞ് പിറന്നത്. മകൾ പിറന്ന ശേഷം കുടുംബവീട്ടിലേക്ക് മാറാനൊരുങ്ങുകയാണ് രൺബീർ. ഋഷി കപൂറിന്റെയും നീതു സിംഗിന്റെയും കൃഷ്ണരാജ് ബംഗ്ലാവ് തങ്ങളുടെ രാജകുമാരിയെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു. മുംബയിലെ പാലിഹില്ലിലാണ് ഈ ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. മൂന്നുവർഷങ്ങൾക്ക് മുമ്പ് ബംഗ്ലാവ് പുതുക്കി പണിതിരുന്നു

കുഞ്ഞ് ജനിക്കുന്നതിന് മുമ്പ് വരെ ആലിയയും രൺബീറും താമസിച്ചിരുന്നത് കൃഷ്ണരാജ് ബംഗ്ലാവിന് സമീപമുള്ള വാസ്തു എന്ന വീട്ടിലാണ്. ഇപ്പോൾ വാസ്തു എന്ന വീടിന്റെ ചിത്രങ്ങൾ വൈറലായിരിക്കുകയാണ്. ബോളിവുഡ് സൂപ്പർ താരം ഷാരൂക് ഖാന്റെ ഭാര്യ ഗൗരി ഖാനാണ് വീടിന്റെ ഇന്റീരിയർ ഡിസൈനിംഗ് ചെയ്തിരിക്കുന്നത്. ആലിയയുടെയും രൺബീറിന്റെയും ഇഷ്ടങ്ങൾ തിരിച്ചറിഞ്ഞാണ് ഗൗരി ഖാൻ വീട് ഒരുക്കിയിരിക്കുന്നത്.

gg

വീടിന്റെ ഒരു കോർണറിൽ താരങ്ങൾക്ക് ലഭിച്ച ഫിലിംഫെയർ അവാർഡുകളും രൺബീറിന്റെ ഭാഗ്യ നമ്പരായ 8ും മനോഹരമായി അടുക്കിവച്ചിരിക്കുന്നു. രൺബീറിന്റെ മുത്തച്ഛനും നടനും സംവിധായകനുമായ രാജ്‌കപൂറിന്റെ ചിത്രവും വീടിന്റെ ഭിത്തിയെ അലങ്കരിക്കുന്നു. വുഡൻ ഫ്ലോറിംഗിൽ കാറ്റും വെളിച്ചവും ധാരാളം ലഭിക്കുന്ന രീതിയിലാണ് വീടിന്റെ രൂപകല്പന. വെള്ള നിറമാണ് വീടിന് നൽകിയിരിക്കുന്നത്, ഇത് വീടിന് പോസിറ്റീവ് എനർജി നൽകുന്നു.

യൂറോപ്യൻ രീതിയിലാണ് വീടിന്റെ അകത്തഴം. മിനിമൽ ഫർണിച്ചറുകളും വിശാലമായ സ്ഥലവുമാണ് വീടിന്റെ പ്രത്യേകത. 35 കോടിയാണ് വീടിന്റെ വില.

gg

ലിവിംഗ് റൂമിൽ എട്ട് എന്ന അക്കത്തിൽ ബാഴ്സലോണയുടെ ജെഴ്സിയും ഫ്രെയിം ചെയ്ത് വച്ചിട്ടുണ്ട്. കുടുംബങ്ങളുടെയും സുഹൃത്തുക്കളുടെ ഒത്തുചേരൽ അവസരങ്ങളിലേക്കായി ഒരു മിനി ബാറും ഒരുക്കിയിട്ടുണ്ട്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒന്നിക്കുന്ന അവസരങ്ങളിലേക്കായി വീടിനുള്ളിൽ ഒരു മിനി ബാറും ഒരുക്കിയിട്ടുണ്ട്.. കുടുംബ ബംഗ്ലാവിന് സമീപമായി മറ്റൊരു വീട് കൂടി താരങ്ങൾ പണികഴിപ്പിക്കുന്നുണ്ട്. കുഞ്ഞിനൊപ്പം പുതിയ വീട്ടിലായിരിക്കും ഇരുവരും താമസിക്കുക.

kk
KK