
വേറിട്ട ശബ്ദവും ആലാപന ശൈലിയും കൊണ്ട് ശ്രദ്ധേയയായ ഗായികയാണ് സയനോര. തന്റെ വിശേഷങ്ങളെല്ലാം സയനോര ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.
അഞ്ജലി മേനോൻ സംവിധാനം ചെയ്ത വണ്ടർ വുമൺ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി സയനോര നൽകിയ മറുപടി ശ്രദ്ധ നേടുന്നു. ആദ്യമായി ഗർഭിണിയായപ്പോഴുള്ള സംഭവങ്ങൾ മറക്കില്ല എന്നാണ് സയനോര പറഞ്ഞത്. ''കൊച്ചിയിൽ ഒരു ഷോയ്ക്ക് പോയതായിരുന്നു .വരും വഴി ഒരുപാട് ഛർദ്ദിച്ചതുകണ്ട് ആശുപത്രിയിൽ പോയി. ഒരു ലേഡി ഡോക്ടർ വന്നു ചോദിച്ചു സയനോരയ്ക്ക് ബോയ്ഫ്രണ്ടുണ്ടോയെന്ന്. ഇല്ലെന്ന് മറുപടി പറഞ്ഞപ്പോഴേക്കും ഡോക്ടർക്ക് ടെൻഷൻ.കാരണം ആ ഡോക്ടർക്ക് അറിയില്ലായിരുന്നു ഞാൻ കല്യാണം കഴിച്ചതാണെന്ന്. ടെൻഷൻ കണ്ടപ്പോൾ ഞാൻ ഡോക്ടറോട് പറഞ്ഞു ഞാൻ വിവാഹം കഴിച്ചതാണെന്ന്. ശേഷം അവർ ഗർഭിണിയാണോയെന്നത് ഉറപ്പിക്കാൻ രക്തം എടുത്തു. അതിന്റെ റിസൾട്ടിന് കാത്തുനിൽക്കാതെ ഞാൻ പരിപാടിക്ക് പോയി. ഷോയ്ക്ക് വേണ്ടി തയ്യാറെടുക്കുമ്പോൾ ഡോക്ടർ വിളിച്ച് ആശംസ അറിയിച്ചിട്ട് ഗർഭിണിയാണെന്ന് പറഞ്ഞത്. അതുകേട്ടതും അമ്മേ... എന്നൊരു വിളിയായിരുന്നു ഞാൻ. കരയണോ ചിരിക്കണോയെന്ന് അറിയാത്തൊരു അവസ്ഥയിലായിരുന്നു അത്''-സയനോരയുടെ വാക്കുകൾ. രണ്ടാമതൊരു കുട്ടി കൂടി വേണമെന്ന് ആഗ്രഹമുണ്ടെന്ന് മോളോട് പറഞ്ഞപ്പോൾ പറ്റില്ല അവൾക്ക് അത് താൽപര്യമില്ലെന്നാണ് പറഞ്ഞത് എന്നും സയനോര .