ശബരിമലയിൽ ദർശനം നടത്തി നടൻ ദിലീപ്. ഇന്നലെ രാത്രി മാനേജർക്കും സുഹൃത്ത് ശരത്തിനുമൊപ്പമാണ് നടൻ എത്തിയത്. ദേവസ്വം ബോർഡ് ഗസ്റ്റ് ഹൗസിൽ തങ്ങിയ സംഘം ഇന്ന് രാവിലെ എട്ടുമണിയോടെയാണ് ദർശനം നടത്തിയത്.

ഇരുമുടിക്കെട്ടില്ലാതെ സിവിൽ ദർശനം വഴിയാണ് നടൻ സന്നിധാനത്തെത്തിയത്. പ്രത്യേക പൂജകളും വഴിപാടുകളും നടത്തി. മേൽശാന്തിയേയും തന്ത്രിയേയും സന്ദർശിച്ച ദിലീപ് ദീർഘനേരം സന്നിധാനത്ത് ചെലവഴിച്ച ശേഷമാണ് മടങ്ങിയത്. കഴിഞ്ഞ ഏപ്രിലിലും നടൻ സന്നിധാനത്ത് എത്തിയിരുന്നു.