
മംമ്ത മോഹൻദാസ്, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, പ്രിയ വാര്യർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ലൈവ് കൊച്ചിയിൽ പൂജയോടെ തുടക്കം കുറിച്ചു. അഞ്ചുമന ദേവിക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ നിർമ്മാതാക്കളായ ദർപ്പൺ ബംഗേജാ ,നിധിൻ കുമാർ, വി.കെ.പ്രകാശ്, തിരക്കഥാകൃത്ത്, എസ്.സുരേഷ് ബാബു, സൗബിൻ ഷാഹിർ, മംമ്ത മോഹൻദാസ്, എന്നിവർ ചേർന്നു ഭദ്രദീപം തെളിച്ചു.
ഒരുത്തീക്കു ശേഷം വി.കെ.പ്രകാശും എസ്.സുരേഷ് ബാബുവും വീണ്ടും ഒത്തിക്കുന്ന ലൈവിന് സംഗീതം പകരുന്നത് അൽഫോൻസ് ജോസഫാണ്. നിഖിൽ എസ്.പ്രവീൺ ഛായാഗ്രഹണവും സുനിൽ എസ്.പിള്ള എഡിറ്റിംഗും നിർവഹിക്കുന്നു. പി.ആർ.ഒ വാഴൂർ ജോസ്.