
ന്യൂഡൽഹി: ഭീകരവാദം മനുഷ്യത്വത്തിനും സ്വാതന്ത്ര്യത്തിനുമെതിരായ ആക്രമണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തീവ്രവാദത്തിന് മാപ്പ് നൽകാൻ കഴിയില്ലെന്നും ഇന്ത്യ ചുട്ട മറുപടി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തീവ്രവാദത്തിന്റെ വേര് അറക്കുമെന്നും മോദി കൂട്ടിച്ചേർത്തു.
ഒരുപാട് പേരുടെ ജീവനുകളാണ് തീവ്രവാദത്തിന് ഇരയായതെന്നും പ്രധാനമന്ത്രി പറഞ്ഞു. തീവ്രവാദ ഫണ്ടിംഗുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര യോഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. ഇന്ത്യ തീവ്രവാദ ഫണ്ടിംഗിനെ ശക്തമായി എതിർത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തീവ്രവാദം പ്രാദേശിക സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചടിയാകുന്നുണ്ടെന്നും ഇതിനായി ഒരു രൂപ പോലും ചെലവഴിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അതോടൊപ്പം തന്നെ തീവ്രവാദത്തെ പിന്തുണയ്‌ക്കുന്നത് രാജ്യങ്ങളെ ശക്തമായി നേരിടുമെന്നും മോദി കൂട്ടിച്ചേർത്തു.