modi

ന്യൂഡൽഹി: ഇന്ത്യയുടെ യുദ്ധവിരുദ്ധ സന്ദേശം കാതലാക്കിയ പ്രഖ്യാപനത്തോടെയാണ് കഴിഞ്ഞദിവസം ജി-20 ഉച്ചകോടി സമാപിച്ചത്. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശാക്തിക ഗ്രൂപ്പായ ജി 20യുടെ അദ്ധ്യക്ഷ സ്ഥാനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റെടുത്തു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് തുടങ്ങിയ ലോകനേതാക്കളുടെ സംഗമ ഭൂമിയായി മാറുകയായിരുന്നു ആതിഥേയ നഗരമായ ബാലി.

ലോകനേതാക്കളുമൊത്തുള്ള ചിത്രങ്ങളും സന്ദേശങ്ങളും മോദി സോഷ്യൽ മീഡിയയിൽ പങ്കുവയ‌്ക്കുകയും ചെയ്‌തു. മോദിയുമായുള്ള കൂടിക്കാഴ്‌ചയ‌്ക്ക് ശേഷം ബ്രിട്ടൺ പ്രധാനമന്ത്രി ഋഷി സുനക് 3000 പ്രത്യേക വിസകളാണ് ഇന്ത്യയ‌്ക്കായി അനുവദിച്ചത്. 18 - 30 പ്രായമുള്ള ബിരുദധാരികളായ ഇന്ത്യൻ പ്രൊഫഷണലുകൾക്ക് ബ്രിട്ടനിൽ രണ്ട് വർഷം വരെ ജോലി ചെയ്യാനും താമസിക്കാനും ഉപകാരപ്രദമാകുന്നതാണ് ഈ വിസ.

ഉച്ചകോടിയിൽ വെറും കൈയോടെയല്ല മോദി എത്തിയത്. എല്ലാ നേതാക്കൾക്കും പ്രത്യേകം സമ്മാനങ്ങളും ഇന്ത്യൻ പ്രധാനമന്ത്രി കരുതിയിരുന്നു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് പഹാരി പെയിന്റിംഗുകളിൽ ഏറ്റവും പ്രശസ്‌തമായ (കൺഗ്ര മിനിയേച്ചർ) ശൃംഘാർ രസയാണ് നൽകിയത്.

PM @narendramodi’s gifts to World leaders highlighting India’s culture and arts.

PM Modi gifts Kangra Miniature Paintings (Kangra) to US President @JoeBiden at #G20BaliSummit @PMOIndia #PMinIndonesia #PMModiInBali pic.twitter.com/HjMpk4jRJd

— DD News (@DDNewslive) November 16, 2022

ഇന്ത്യൻ വംശജനും ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായ ഋഷി സുനകിന് മാതാ നി പചേടി എന്നറിയപ്പെടുന്ന ദേവീ രുപമാണ് സമ്മാനമായി നൽകിയത്. വിദ‌ഗ്‌ദ്ധരായ കൈത്തറിക്കാർ പ്രത്യേകമായി തുന്നിയതാണിത്.

PM @narendramodi gifts Mata Ni Pachedi (Ahemdabad) UK PM @RishiSunak at #G20BaliSummit @PMOIndia #PMinIndonesia #PMModiInBali pic.twitter.com/rA7Y1rUQYb

— DD News (@DDNewslive) November 16, 2022

ഫ്രാൻസ്, ജർമ്മനി, സിംഗപ്പൂർ എന്നിവിടങ്ങളിലെ നേതാക്കൾക്ക് അതിവിശിഷ്‌ടമായ സമ്മാനമാണ് മോദി നൽകിയത്. അഗേറ്റ് ബൗൾ എന്നറിയപ്പെടുന്ന നാച്ചുറൽ സ്‌റ്റോൺ ആണ് ഈ വിശിഷ്‌ട സമ്മാനം. രാജ്‌പിപ്‌ല, രത്തൻപുർ എന്നിവിടങ്ങളിലെ ഖനികളിലാണ് ഇവ കാണപ്പെടുക. ഫ്രാൻസ്, ജർമ്മനി, സിംഗപ്പൂർ എന്നീ രാഷ്‌ട്രത്തലവന്മാർക്കാണ് അഗേറ്റ് ബൗൾ മോദി സമ്മാനിച്ചത്.

PM @narendramodi gifts Agate Bowl (Kutch) to Singaporean PM @leehsienloong, French President @EmmanuelMacron and German Chancellor @OlafScholz at #G20BaliSummit @PMOIndia #PMinIndonesia #PMModiInBali pic.twitter.com/e4zNsL54Kw

— DD News (@DDNewslive) November 16, 2022

പഠാൻ പഠോല ദുപ്പട്ട വളരെ മനോഹരമായി ഒരുക്കിയ ബോക്‌സിൽ ഇറ്റലിക്ക് നൽകി. ഛോട്ടാ ഉദയ്‌പൂർ, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുള്ള പിത്തോറ പെയിന്റിംഗുകളാണ് ഓസ്‌ട്രേലിയക്ക് നൽകിയത്. സ്പെയിനിന് വിശിഷ്‌ടമായ കനാൽ ബ്രാസും സമ്മാനിച്ചു.

PM @narendramodi gifts Agate Bowl (Kutch) to Singaporean PM @leehsienloong, French President @EmmanuelMacron and German Chancellor @OlafScholz at #G20BaliSummit @PMOIndia #PMinIndonesia #PMModiInBali pic.twitter.com/e4zNsL54Kw

— DD News (@DDNewslive) November 16, 2022

PM @narendramodi gifts Silver Bowl (Surat) and Kinnauri Shawl (Kinnaur) to Indonesian President @jokowi at #G20BaliSummit @PMOIndia #PMinIndonesia #PMModiInBali pic.twitter.com/Odo1vz6TzM

— DD News (@DDNewslive) November 16, 2022