
വർഷം 2011:
രംഗം: ഓഫീസിൽ പോകാനായി ധൃതിയിൽ പ്രഭാതഭക്ഷണം കഴിക്കുന്ന മരുമകൾ. അവളുടെ മുമ്പിലേക്ക് മകന്റെ വീട്ടിൽ താൽക്കാലിക താമസത്തിനു വന്ന അമ്മ, പ്രത്യക്ഷപ്പെട്ടു."നീ വൈകീട്ടു വന്നാലും ഞങ്ങളോടു തീരെ ഇടപഴകുന്നില്ല, അത് അവനും 'നോട്ടു ചെയ്തിട്ടുണ്ട്'  കേട്ടോ." എന്നു വച്ചാൽ മകനോടു ഓതിക്കൊടുത്തിട്ടുണ്ട് എന്നർത്ഥം. വിഷണ്ണയായ മരുമകൾ മിണ്ടാതെ ഓഫീസിലേക്കു പോകുന്നു.
വർഷം 2021:
ഒരു റസ്റ്ററാണ്ട്: മുൻകഥയിലെ മരുമകൾ ഭക്ഷണം കഴിക്കുന്നു. തൊട്ടടുത്തു നിന്നു അത്യാവശ്യം ഉച്ചത്തിൽ മലയാളം കേൾക്കുന്നതു കണ്ട് ശ്രദ്ധിക്കുന്നു. രണ്ടു ചെറുപ്പക്കാർ.
യുവാവ്: (തീരെ ഇഷ്ടപ്പെടാതെ ഒരു വാണിംഗ് ശബ്ദത്തിൽ) : 
ഞാൻ അതു നോട്ടു ചെയ്തിട്ടുണ്ട് കേട്ടോ.
യുവതി : നോട്ടു ചെയ്യാൻ നീയാരാടാ, വക്കീലോ, അതോ ജഡ്ജിയോ, മിണ്ടാതിരിക്കെടാ.മരുമകളുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു.
കാലം മാറി, മരുമക്കളെ, കെട്ടിയ പെണ്ണിനെ ചൊൽപ്പടിക്കു നിർത്താൻ ശ്രമിക്കുന്ന അമ്മായിമാരേ, യുവാക്കളേ ജാഗ്രതൈ!സാമൂഹ്യപാഠം സീരിസ്.