
അഖിൽ പ്രഭാകറിനെ നായകനാക്കി മാദ്ധ്യമ പ്രവർത്തകനായ ഷമീർ ഭരതന്നൂർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന അനക്ക് എന്തിന്റെ കേടാ കോഴിക്കോട് ചിത്രീകരണം ആരംഭിച്ചു.
ശരത് ചന്ദ്രൻ വയനാട് സംവിധാനം ചെയ്യുന്ന ചതി എന്ന ചിത്രത്തിൽ നായകനായി അഖിൽ പ്രഭാകർ അഭിനയിച്ചിട്ടുണ്ട്.സായ് കുമാർ, സുധീർ കരമന, മധുപാൽ, വിജയകുമാർ, ശിവജി ഗുരുവായൂർ,റിയാസ് നെടുമങ്ങാട്, കലാഭവൻ നിയാസ്, സ്നേഹ അജിത്ത്,വീണ നായർ, ഭരതന്നൂർ ശാന്ത തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. സംവിധായകൻ സക്കറിയ, അനുറാം എന്നിവർ അതിഥി താരങ്ങളായി എത്തുന്നു.ഗൗതം ലെനിൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നൗഫൽ അബ്ദുല്ലയാണ് .
സംഗീതം-രമേശ് നാരായൺ, ഗാനരചന-വിനോദ് വൈശാഖി .ബി.എം.സി ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ ഫ്രാൻസിസ് കൈതാരത്ത് ആണ് നിർമാണം. പി .ആർ .ഒ എ .എസ് .ദിനേശ്.