ജെ.എസ്.കെയിലെ മാധവിന്റെ ചിത്രങ്ങൾ പുറത്ത്

സുരേഷ് ഗോപിയുടെ ഇളയ മകൻ മാധവ് സുരേഷ് അരങ്ങേറ്റം കുറിക്കുന്ന ജെ. എസ്. കെ എന്ന ചിത്രത്തിലെ മാധവിന്റെ ചിത്രങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. കാഴ്ചയിൽ തൊണ്ണൂറുകളിലെ സുരേഷ് ഗോപി സ്റ്റൈലിലാണ് മാധവ്. എസ്.ജെ. കെയിൽ സുരേഷ് ഗോപി ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.അനുപമ പരമേശ്വരൻ ആണ് നായിക.
പ്രവീൺ നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ജെ.എസ്.കെ യുടെ ചിത്രീകരണം ഇരിങ്ങാലക്കുടയിൽ പുരോഗമിക്കുന്നു. മുരളി ഗോപി, അസ്കർ അലി, ബൈജു സന്തോഷ്, ശ്രുതി രാമചന്ദ്രൻ എന്നിവരാണ് മറ്റ് താരങ്ങൾ. കോസ്മോസ് എന്റർടൈയ്ൻമെന്റിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം രണദിവെ നിർവഹിക്കുന്നു.കോ-റൈറ്റർ-ജയ് വിഷ്ണു, എഡിറ്റർ-സംജിത് മുഹമ്മദ്. ലൈൻ പ്രൊഡ്യൂസർ-സജിത് കൃഷ്ണ, പ്രൊജക്ട് ഡിസൈനർ-ജോൺ കുടിയാൻമല,പി .ആർ. ഒ എ .എസ് ദിനേശ്.