
ഓരോ മനുഷ്യനേയും വ്യത്യസ്‌തനാക്കുന്നത് അവന്റെ വ്യക്തിത്വമാണ്. എന്നാൽ നമ്മുടെ പല്ലിന്റെ ഘടനയ്‌ക്ക് നമ്മുടെ വ്യക്തിത്വത്തെ നിർണയിക്കാൻ കഴിയും എന്ന കാര്യം നിങ്ങൾക്ക് അറിയുമോ? പല്ലിന്റെ ഘടനയും വ്യക്തിത്വവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് നിരവധി പഠനങ്ങൾ ലോകത്ത് നടന്നിട്ടുണ്ട്.
ചതുരാകൃതിയിലുള്ള പല്ലുകൾ
പറയുമ്പോൾ ചതുരാകൃതി എന്ന് വിശേഷിപ്പിക്കുമെങ്കിലും പൂർണമായി ചതുരം എന്ന് പറയാനാകില്ല. വശങ്ങൾ നിരപ്പായതും അറ്റങ്ങൾ ഉരുണ്ടതുമായ ആകൃതിയെയാണ് പൊതുവെ ചരുരാകൃതമായ പല്ലുകൾ എന്ന് വിശേഷിപ്പിക്കുന്നത്. ഇത്തരത്തിലുള്ള പല്ലുകളുള്ളവരാണ് നിങ്ങൾ എങ്കിൽ ശാന്തസ്വഭാവക്കാരും വസ്തുനിഷ്‌ഠമായ സ്വഭാവത്തിന് ഉടമകളുമായിരിക്കും. എല്ലാ വിഷയങ്ങളേയും ഗൗരവമായി എടുക്കുകയും, പക്വമാർന്നതും ഫലപ്രദമാർന്നതുമായ രീതിയിൽ അവ കൈകാര്യം ചെയ്യുന്നവരുമായിരിക്കും.
ത്രികോണാകൃതിയിലുള്ള പല്ലുകൾ
ത്രികോണാകൃതിയിലുള്ള പല്ലുള്ളവർ സ്വതന്ത്രമായി ചിന്തിക്കുന്നവരായിരിക്കും. സർഗാത്മകതയുള്ളവരായ ഇവരിൽ ചിലർക്ക് ശാരീരിക ബലവും വളരെ കൂടുതലാണ്.
ഓവൽ ആകൃതിക്കാർ
ഓവൽ ആകൃതിയിൽ പല്ലുള്ളവരിൽ അധികവും സ്ത്രൈണ സ്വഭാവമുള്ളവർ ആയിരിക്കുമെന്നാണ് പഠനം പറയുന്നത്. വളരെ പോസിറ്റീവ് മൈൻഡ് ആയിരിക്കും ഇവരുടെ മറ്റൊരു സവിശേഷത.
സ്ക്വിവൽ ഷേപ്പുകാർ
ഏറ്റവും കൂടുതലായി കാണപ്പെടുന്നത് ഈ വിഭാഗക്കാരാണ്. തികച്ചും ശാന്ത സ്വഭാവക്കാരായിരിക്കുമിവർ. സമാന ആകൃതിയിൽ പല്ലുള്ളവരുമായി ഇക്കൂട്ടർ പെട്ടെന്ന് അടുപ്പത്തിലാകും.