ആരാധകർക്ക് ആവേശം പകരാൻ വാരിസും തുനിവും ജനുവരി 12ന്

mm

പൊങ്കൽ റിലീസായി അജിത്തിന്റെയും വിജയ്‌ യുടെയും ചിത്രങ്ങൾ ഏറ്റുമുട്ടുന്നു. അജിത്തിന്റെ തുനിവ് ,വിജയ്‌യുടെ വാരിസ് എന്നീ ചിത്രങ്ങൾ ജനുവരി 12ന് റിലീസ് ചെയ്യും.അജിത്തിന്റെയും വിജയ് യുടെയും ചിത്രങ്ങൾ ഒരേ ദിവസം റിലീസ് ചെയ്യുന്നതിനാൽ ആരാധകരം ആവേശത്തിലാണ്. രണ്ടു ചിത്രങ്ങളുംഒരേപോലെ സ്‌ക്രീനുകൾ പങ്കിടുമെന്നാണ് ഇരു ചിത്രങ്ങളുടെയും വിതരണക്കാരൻ കൂടിയായ ഉദയനിധി സ്റ്റാലിൻ പറഞ്ഞത്.

അജിത്തിനെ നായകനാക്കി എച്ച് .വിനോദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് തുനിവ്. മഞ്‍ജു വാര്യരാണ് നായിക. വീര, സമുദ്രക്കനി, ജോൺ കൊക്കൻ, തെലുങ്ക് നടൻ അജയ് തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ബോണി കപൂർ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിരവ് ഷാ ആണ്.

ഇളയ ദളപതി വിജയിയുടെ 66-ാം ചിത്രമായ വാരിസിന്റെ സംവിധാനം വംശി പൈഡിപ്പള്ളിയാണ്. തെലുങ്കിലും വാരിസ് ഒരുങ്ങുന്നുണ്ട്. രശ്മിക മന്ദാനയാണ് നായിക. എസ് .ജെ .സൂര്യ പ്രധാന വേഷത്തിൽ എത്തുന്നു .വിജയ്‌യും എസ്.ജെ സുര്യയും ഒന്നിക്കുന്ന നാലാമത്തെ ചിത്രം എന്നതാണ് വാരിസിന്റെ മറ്റൊരു പ്രത്യേകത. ചിത്രത്തിൽ വിജയ് ഗാനം ആലപിക്കുന്നുണ്ട്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം എസ് .തമൻ നിർവഹിക്കുന്നു.അതേസമയം

2014ൽ ആണ് വിജയ്, അജിത് ചിത്രങ്ങൾ ഒരേ ദിവസം തിയേറ്ററുകളിൽ എത്തിയത്. വിജയ് യുടെ ജില്ല'യും അജിത്തിന്റെ വീരവും.