
മാസ്റ്റേഴ്സിലെ 'വാത്തി കമിംഗ്...' എന്ന ഡാൻസ് വീഡിയോയിലൂടെ മലയാളികളുടെ പ്രിയങ്കരിയായ കൊച്ചുമിടുക്കിയാണ് വൃദ്ധി വിശാൽ. ജൂഡ് ആന്റണി സംവിധാനം ചെയ്ത സാറാസിലെ കുറുമ്പിക്കുട്ടിയായിട്ടാണ് വൃദ്ധി ബിഗ് സ്ക്രീനിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് പൃഥ്വിരാജ് ചിത്രം 'കടുവ'യിലും അഭിനയിച്ചു.
വൃദ്ധിയുടെ ചിത്രങ്ങളും ഡാൻസ് വീഡിയോകളുമൊക്കെ ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിലെ ഒരു രംഗത്തെ അനുകരിച്ചുകൊണ്ട് കൊച്ചുമിടുക്കി ചെയ്ത വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ ജനങ്ങളുടെ ഹൃദയം കവരുകയാണ്.
ചിത്രത്തിലെ കോടതി രംഗത്തെയാണ് വൃദ്ധി അനുകരിച്ചത്. 'സുരേഷേട്ടൻ ഭയങ്കര കെയറിംഗ് ആണ്' എന്ന സുമലത ടീച്ചറുടെ ഡയലോഗ് പറയുന്നതാണ് വീഡിയോയിലുള്ളത്. കൂടാതെ സുരേഷേട്ടന്റെ ഭാവങ്ങളും വൃദ്ധി അനുകരിക്കുന്നുണ്ട്.