drainage

കൊച്ചി: കൊച്ചി നഗരമദ്ധ്യത്തിലെ കാനയിൽ മൂന്നുവയസുകാരൻ വീണ വാർത്തയറിഞ്ഞ് കേരളത്തിനകത്തും പുറത്തുമുള്ള മലയാളികളെല്ലാം ഒന്നടങ്കം ‌ഞെട്ടി. എന്നാൽ സംഭവം നടന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും യാതൊരു കുലുക്കവുമില്ലാത്തത് കൊച്ചി കോർപ്പറേഷന് മാത്രമാണ്. വലിയ പ്രശ്നങ്ങൾ നടക്കുന്ന നാട്ടിൽ കുട്ടി വീണ വിഷയം ഹൈക്കോടതി വരെയെത്തുമെന്ന് മേയർ ഓർക്കാത്തതിനെ കുറ്റപ്പെടുത്തുന്നതിലും അർത്ഥമില്ല.

വിഷയം ഇത്രയും 'സീരിയസ്' ആയതോടെ കാനയ്ക്ക് ചുറ്റും കുറച്ച് ഡെയിഞ്ചർ മാർക്കുള്ള ടാഗ് കെട്ടി കോർപ്പറേഷൻ നടപടി കോമഡിയാക്കി. ഇനി കുട്ടികളായാലും മുതിർന്നവരായാലും വീണാൽ ടാഗിൽ കുരുങ്ങി കിടന്നോളും. നിലവിളിക്കാൻ പറ്റിയാൽ ആരെങ്കിലും രക്ഷപ്പെടുത്തിക്കോളും. ആരും വന്നില്ലെങ്കിലും ചുറ്റുമുള്ള അലങ്കാരച്ചെടികളിൽ പിടിച്ചുകയറി രക്ഷപ്പെടാം. കോർപ്പറേഷൻ ആസ്ഥാനത്ത് നിന്ന് സംഭവസ്ഥലത്തേക്കെത്താൻ 15 മിനിട്ടിന്റെ സമയമെടുക്കും എന്നതിനാൽ മേയർക്കോ മറ്റ് അധികാരികൾക്കോ എത്താൻ കഴിഞ്ഞിട്ടില്ല. ഓടിച്ചാടി വരുന്ന കുട്ടികൾ കാനയിൽ വീഴാതിരിക്കാൻ കുറച്ചുകൂടി അലങ്കാര ചെടികൾ പിടിപ്പിക്കുക എന്ന അടുത്ത നടപടിക്കായുള്ള ചിന്തയിലായിരിക്കും അവർ.

drainage

കൊച്ചിയിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമേകാൻ സര്‍ക്കാര്‍ ആരംഭിച്ച ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ കാരണം ഒരിക്കലും കാന മൂടാൻ കഴിയില്ല. അത് അവരുടെ തീരുമാനമാണ്. പക്ഷേ കൈവരി കെട്ടുക എന്ന സാമാന്യ ബോധം കാട്ടാമായിരുന്നു. എന്നാൽ കൊച്ചി നഗരത്തിലെ കാനകളിൽ വീഴുന്നവരെ അലങ്കാര ചെടികൾ സംരക്ഷിക്കുമെന്നാണ് കോർപ്പറേഷന്റെ ധാരണ. സ്മാർട്ട് സിറ്റി