kk

ബോളിവുഡ് സിനിമാ ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെടുന്ന നടിയാണ് മലൈക അറോറ. സമൂഹ മാദ്ധ്യമങ്ങളിൽ സജീവമായ മലൈക ഇൻസ്റ്റാ​ഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രവും ഒപ്പമുള്ള വാചകവുമാണ് ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത്. ഞാൻ യെസ് പറഞ്ഞു എന്നാണ് മലൈക പോസ്റ്റ് ചെയ്തത്. എന്തിനാണ് ഈ സമ്മതം എന്നതാണ് ആരാധകരുടെ സംശയം . ആരാധകരിൽ ചിലർക്ക് നടുക്കവും. നടൻ അർജുൻ കപൂറുമായുള്ള വിവാഹമാണോ എന്നാണ് പലരുടെയും ചോദ്യം. താരത്തിന്റെ വിവാഹ വാർത്തകൾ പ്രചരിക്കുന്നതിനിടെയാണ് ഈ പോസ്റ്റ് എന്നതാണ് സംശയങ്ങൾക്ക് ആക്കം കൂട്ടുന്നത്.

ഏറെക്കാലമായി ഡേറ്റിങ്ങിലായിരുന്ന മലൈകയും അർജുനും തങ്ങളുടെ പ്രണയം പരസ്യമാക്കിയത് 2019ലാണ്. ആഡംബരങ്ങളില്ലാത്ത വിവാഹത്തിന് മലൈകയും അർജുനും ഒരുങ്ങുന്നതായാണ് വിവരം. ഈ ഒരു പശ്ചാത്തലത്തിലാണ് താരത്തിന്റെ പോസ്റ്റിന് നിരവധി പേർ സംശയം ഉന്നയിക്കുന്നത്.