sheep

ലോകത്ത് നടക്കുന്ന പല സംഭവങ്ങളും നമ്മളെ അമ്പരപ്പിക്കാറുണ്ട്. അത്തരത്തിൽ വട്ടത്തിൽ നടക്കുന്ന നൂറോളം ആടുകളുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ചൈനീസ് സർക്കാർ ഔട്ട്‌ലെറ്റായ പീപ്പിൾസ് ഡെയ്‌ലിയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

തുടർച്ചയായ പന്ത്രണ്ടാം ദിവസമാണ് ആടുകൾ ഇങ്ങനെയൊരു വിചിത്ര സ്വഭാവം കാണിക്കുന്നതെന്ന് ഉടമ പറയുന്നു. 34 ആട്ടിൻ തൊഴുത്തുകളാണ് പ്രദേശത്തുള്ളത്. അതിൽ പതിമൂന്ന് എന്ന നമ്പർ തൊഴുത്തിലെ ആടുകൾ മാത്രമാണ് ഇത്തരത്തിലൊരു സ്വഭാവം കാണിക്കുന്നത്.


ഇത്തരത്തിലൊരു വിചിത്ര സ്വഭാവത്തിന്റെ കാരണം വ്യക്തമല്ല. എന്നിരുന്നാലും ലിസ്റ്റീരിയോസിസ് എന്ന ബാക്ടീരിയൽ രോഗമാകാം ഇതിന് പിന്നിലെന്ന് സംശയം പ്രകടിപ്പിക്കുന്നവരുമുണ്ട്.

WATCH 🚨 Hundreds of sheep have been walking around in a circle for over 10 days in Inner Mongolia, China pic.twitter.com/kaNoneQLrz

— Insider Paper (@TheInsiderPaper) November 18, 2022