
ന്യൂഡൽഹി: ഉത്തർപ്രദേശിലെ മഥുരയിൽ യമുന-എക്‌സ്‌പ്രസ് വേയ്‌ക്ക് സമീപം ട്രോളി ലഗേജിൽ പൊളിത്തീനിൽ പൊതിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. 20 വയസുള്ള യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയതെന്നും ശരീരമാസകലം മറുവുണ്ടെന്നും പൊലീസ് പറഞ്ഞു. കൊലപാതകത്തിനു ശേഷം ആളൊഴിഞ്ഞിടത്ത് തള്ളിയതാകാമെന്നാണ് പ്രാഥമിക നിഗമനം. സ്യൂട്ട്കേസ് കണ്ട് സംശയം തോന്നിയ തൊഴിലാളികളാണ് പൊലീസിൽ വിവരമറിയിച്ചത്. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഫോറൻസിക് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി തെളിവെടുത്തു.