death

ഗാസ: ഗാസായിലെ ജബലിയ അഭയാർത്ഥി ക്യാമ്പിലെ മൂന്നുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 10 കുട്ടികളടക്കം 21 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം. കെട്ടിടത്തിന്റെ അടുക്കളയിലുണ്ടായ വാതക ചോർച്ചയാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കൊല്ലപ്പെട്ടവരിൽ 17 പേർ ഒരു കുടുംബത്തിലുള്ളവരാണ്.