
ദീപ്തി സതിയിടെ ഡാൻസ് വീഡിയോ ഏറ്റെടുത്ത് ആരാധകർ.കൂട്ടുകാരിക്കൊപ്പം സ്റ്റൈലിഷായി ചുവടുവയ്ക്കുന്ന ദീപ്തിയെ വീഡിയോയിൽ കാണാം. സമൂഹ മാദ്ധ്യത്തിൽ ദീപ്തി പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ആരാധകർ ഏറ്റെടുക്കാറുണ്ട്. ഡാൻസ് വീഡിയോയൊടൊപ്പം പങ്കുവച്ച
സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങളും ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഈ ലുക്കിൽ ദീപ്തി സുന്ദരിയായിട്ടുണ്ടെന്നാണ് ആരാധകരുടെ കമന്റ്. ലാൽ ജോസ് സംവിധാനം ചെയ്ത നീന എന്നചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് വന്ന ദീപ്തി കന്നഡ, തെലുങ്ക്, തമിഴ്, മറാത്തി ഭാഷകളിലും അഭിനയിച്ചു.മഞ്ജു വാര്യർക്കൊപ്പം ആദ്യമായി അഭിനയിച്ച ലളിതം സുന്ദരത്തിൽ ശ്രദ്ധേയ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.വിനയൻ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട് ആണ് അവസാനം റിലീസ് ചെയ്ത ചിത്രം.സാവിത്രി തമ്പുരാട്ടി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.