തിരുവനന്തപുരം : മാധ്വ തുളു ബ്രാഹ്മണ സമാജം ശ്രീആഞ്ജനേയ ക്ഷേത്ര ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ശ്രീവരാഹം ശ്രീആഞ്ജനേയ ക്ഷേത്രത്തിലെ പുനരുദ്ധാരണങ്ങളോടനുബന്ധിച്ചുള്ള ശുദ്ധി കൈലാസ ഹോമപൂജാദി കർമ്മങ്ങൾ ക്ഷേത്ര തന്ത്രി അനന്തേശ്വര ഭട്ടിന്റെ മുഖ്യ കാർമികത്വത്തിൽ സമാരംഭിച്ചു. 19ന് രാവിലെ നവഗ്രഹ ഹോമം,പവമാന ഹോമം,ചതു ശുദ്ധ്യാധി ബിംബശുദ്ധി കലശങ്ങൾ, അഭിഷേകം, വൈകിട്ട് ഭഗവതിസേവ, 20ന് രാവിലെ പവമാന വായുസ്തുതി പാരായണങ്ങൾ, 21 നു രാവിലെ 10.05 നും 11 .10 നും മദ്ധ്യേ ഗണപതി പ്രതിഷ്ഠ, വായുസ്തുതി മാന്യുസൂക്ത ഹോമം,കുംദേശ കർക്കാരി പൂജ, ബ്രഹ്മകലശ പൂജ, ഹോമത്തിന്റെ കലശാഭിഷേകം, വൈകിട്ട് ദ്രവ്യ കലശപൂജ,അധിവാസ ഹോമം,പാരികലാസ പൂജ, കലാശാദിവാസം, 22ന് പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ചു കലശത്തിൽ പൂജ,പ്രധാന ഹോമം,കലശാഭിഷേകം,ഉച്ചപ്പൂജ,അന്ന സമർപ്പണം, വൈകിട്ട് രംഗ പൂജ,ശ്രീഭൂതരായ ബലി.