sbi

രാജ്യത്തെ സാമ്പത്തിക ഇടപാടുകളിൽ വലിയ പങ്കു വഹിക്കുന്ന എസ്ബിഐ, കാർഡുകൾ ഉപയോഗിച്ചും അല്ലാതെയും എടിഎമ്മുകളിൽ നിന്നും പണം പിൻവലിക്കുന്നതിന് വലിയ മാറ്റം നടപ്പിലാക്കാനൊരുങ്ങുകയാണ്. എടിഎമ്മുകൾ വഴിയുള്ള ഇടപാടുകളുടെ സുരക്ഷ വർധനവിനായാണ് എസ്ബിഐ പുതിയ ചുവടുവെയ്പ്പ് നടത്തുന്നത്. തങ്ങളുടെ ഉപഭോക്താക്കളെ തട്ടിപ്പിൽ നിന്നും രക്ഷിക്കാനായി ഒടിപി സംവിധാനം ഇനി മുതൽ എടിഎമ്മുകളിൽ ഉപയോഗിക്കാനാണ് എസ്ബിഐയുടെ തീരുമാനം.

ഈ തീരുമാനം നടപ്പിലാക്കുന്നതോടെ അക്കൗണ്ട് ഉടമയുടെ ഡെബിറ്റ് കാർഡ് രജിസ്റ്റർ ചെയ്തിരിക്കുന്ന ഫോൺ നമ്പരിലേയ്ക്കായിരിക്കും ഒടിപി ലഭിക്കുക. ഈ ഒടിപി കൂടി ശരിയായി നൽകിയാൽ മാത്രമേ തുടർന്ന് എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കാൻ സാധിക്കുകയുള്ളു. സാമ്പത്തിക രംഗത്തെ തട്ടിപ്പുകളിൽ വലിയൊരു പങ്ക് എടിഎമ്മുകൾ കേന്ദ്രീകരിച്ച് നടക്കുന്നതയാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സാധാരണക്കാരാണ് കൂടുതലും ഇത്തരത്തിലുള്ല തട്ടിപ്പിന് ഇരകളായിട്ടുള്ളത്. സമീപ ഭാവിയിൽ ഇത്തരം കുറ്റകൃത്യങ്ങൾക്ക് തടയിടാനായാണ് ഒടിപി സംവിധാനം വഴി എസ്ബിഐയുടെ നീക്കം