lakshmi

തൃശൂർ : കേരള ജ്യോതിഷ പരിഷത്ത് സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംസ്‌കൃതി കീർത്തി പുരസ്‌കാരം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായിക്കും, സാഹിത്യ കീർത്തിരത്‌ന പുരസ്‌കാരം ടി.പത്മനാഭനും സമ്മാനിക്കും. സംഗീത കീർത്തി പുരസ്‌കാരം എം.ജയചന്ദ്രനും, ജ്യോതിഷ കീർത്തി പുരസ്‌കാരം പത്മനാഭ ശർമ്മയ്ക്കും ,ആയുർവേദ കീർത്തി പുരസ്‌കാരം കെ.ജി.രവീന്ദ്രനുമാണ്. 26ന് തൃശൂർ ശ്രീശങ്കര ആഡിറ്റോറിയത്തിൽ നടക്കുന്ന സുവർണ ജൂബിലി സമാപനച്ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കുമെന്ന് പ്രസിഡന്റ് അഡ്വ.എ.യു.രഘുരാമപ്പണിക്കർ അറിയിച്ചു.