ee

പ്രമേഹവും മോണരോഗങ്ങളും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. ഗർഭിണികളിൽ 24​ാമത്തെ ആഴ്ച മുതൽ പഞ്ചസാരയുടെ അളവ് കൂടുന്നു. മോണരോഗങ്ങൾ യഥാസമയം ചികിത്സിച്ചു ഭേദമാക്കിയില്ലെങ്കിൽ പ്രമേഹം കൂടുന്നതിനും തിരിച്ച് ഈ പ്രമേഹം ചികിത്സിച്ചില്ലെങ്കിൽ മോണരോഗം വർദ്ധിക്കുന്നതിനും കാരണമാകുന്നു. അതിനാൽ ഇടയ്ക്കിടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നോക്കേണ്ടതും ദന്തശുചിത്വം കാത്തുസൂക്ഷിക്കേണ്ടതും അത്യാവശ്യമാണ്.
ചികിത്സയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്. എക്‌സ് റേ കഴിവതും ഒഴിവാക്കണം. ചികിത്സ നൽകുമ്പോൾ ഉള്ള പൊസിഷനും ശ്രദ്ധിക്കണം. വലതുവശത്ത് ഒരു തലയിണ കൂടി വച്ചു കൊടുക്കാം. മരുന്നുകളുടെ ഉപയോഗം പരമാവധി ഒഴിവാക്കുക. എന്നാലും അമോക്‌സിലിൻ തുടങ്ങിയ സ്ഥിരം ആന്റിബയോട്ടിക്കുകളും പാരസെറ്റമോൾ പോലുള്ള വേദനസംഹാരികളും ഉപയോഗിക്കുന്നതിൽ തെറ്റില്ല.