cop27

കെയ്റോ: ഈജിപ്തിലെ ഷാം എൽ ഷെയ്ഖിൽ നടക്കുന്ന ഐക്യരാഷ്‌ട്ര സഭയുടെ (യു.എൻ) കാലാവസ്ഥാ ഉച്ചകോടിയായ 'കോപ് 27" ഇന്ന് കൂടി തുടരും. ഉച്ചകോടി ഇന്നലെ അവസാനിക്കേണ്ടതായിരുന്നെങ്കിലും ദരിദ്ര, വികസ്വര രാജ്യങ്ങൾക്കുള്ള കാലാവസ്ഥാ നഷ്ടപരിഹാര ഫണ്ടിലടക്കം അന്തിമ തീരുമാനം എടുക്കാത്തതിനെ തുടർന്നാണ് ചർച്ചകൾ നീട്ടാൻ തീരുമാനിച്ചത്. മുൻ വർഷങ്ങളിലും ഉച്ചകോടി അവസാനിക്കേണ്ട സമയത്തിനപ്പുറത്ത് 24 മണിക്കൂറിലേറെ വരെ നീട്ടിയിട്ടുണ്ട്.