earthquake

ജക്കാർത്ത : പടിഞ്ഞാറൻ ഇൻഡോനേഷ്യൻ തീരത്ത് സുമാത്രയ്ക്ക് സമീപം റിക്ടർ സ്കെയിലിൽ 6.9 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. ഇന്നലെ ഇന്ത്യൻ സമയം രാത്രി 7 മണിയോടെ ബംങ്കുലു നഗരത്തിന് തെക്ക് പടിഞ്ഞാറ് 212 കിലോമീറ്റർ അകലെ കടലിലാണ് ഭൂചലത്തിന്റെ പ്രഭവ കേന്ദ്രം. ആളപായമോ നാശനഷ്ടമോ ഇല്ലെന്നാണ് പ്രാഥമിക വിവരം. സുനാമി ഭീഷണിയില്ലെന്ന് ഇൻഡോനേഷ്യൻ അധികൃതർ അറിയിച്ചു. 7.37 ഓടെ റിക്ടർ സ്കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയ തുടർ ചലനവും ഇതേ മേഖലയിലുണ്ടായി.