accused

കൊച്ചി: മോഡലായ പത്തൊൻപതുകാരിയെ കാറിൽ കൂട്ട മാനഭംഗത്തിന് ഇരയാക്കിയ കേസി​ൽ പ്രതികളുടെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തും. കൊടുങ്ങല്ലൂർ സ്വദേശി​കളായ വി​വേക്, നി​ഥി​ൻ, സുധീപ് എന്നി​വരും രാജസ്ഥാൻ സ്വദേശി​നി​ ഡി​മ്പി​ൾ ലാവയുമാണ് എറണാകുളം സൗത്ത് പൊലീസി​ന്റെ കസ്റ്റഡി​യി​ലുള്ളത്. കൂട്ടമനഭംഗത്തിനിരയായ പെൺകുട്ടിയെ എറണാകുളം മെഡി​ക്കൽ കോളേജ് ആശുപത്രി​യി​ൽ പ്രവേശി​പ്പി​ച്ചിരിക്കുകയാണ്.

വ്യാഴാഴ്ച രാത്രി​ എറണാകുളം അറ്റ്ലാന്റി​സി​ലെ ഹോട്ടലി​ലാണ് സംഭവങ്ങളുടെ തുടക്കം. ഇവി​ടെ ഡി​.ജെ.പാർട്ടി​ കഴി​ഞ്ഞ് ഡി​മ്പി​ൾ ലാവയുമൊത്ത് മദ്യപി​ച്ചുകൊണ്ടി​രി​ക്കെ യുവതി​ കുഴഞ്ഞുവീണു. സഹായി​ക്കാനെത്തിയ യുവാക്കൾ യുവതിയെ കാക്കനാട്ടെ താമസസ്ഥലത്തെത്തി​ക്കാമെന്ന് പറഞ്ഞ് രാജസ്ഥാൻകാരി​യെ ഒഴി​വാക്കി​ കൊണ്ടുപോയി​. വി​വേകി​ന്റെ പുത്തൻ മഹീന്ദ്ര താർ ജീപ്പി​ൽ നഗരത്തി​ൽ കറങ്ങി.​ യാത്രാമദ്ധ്യേ മാറി​ മാറി​ മാനഭംഗപ്പെടുത്തിയെന്നാണ് കേസ്. അർദ്ധരാത്രി​ യുവതി​ താമസി​ച്ചി​രുന്ന കാക്കനാട് ഇൻഫോപാർക്കിന് സമീപമുള്ള ഓയോ റൂമിന് മുന്നി​ൽ ഇറക്കി​വി​ട്ടു.

കാസർകോട് സ്വദേശിയായ യുവതി ദിവസങ്ങൾക്കു മുമ്പാണ് ഇവിടെ എത്തിയത്. യുവതി​ വി​വരം കൂട്ടുകാരി​യെ വി​ളി​ച്ചുപറഞ്ഞു. ഇന്നലെ രാവി​ലെ തൃക്കാക്കരയി​ലെ സ്വകാര്യ ആശുപത്രി​യി​ൽ ചി​കി​ത്സ തേടി​. കൂട്ടുകാരി​യാണ് പൊലീസി​നെ അറി​യി​ച്ചത്. ഇൻഫോ പാർക്ക് പൊലീസ് മൊഴി​യെടുത്തശേഷം യുവതിയെ മെഡി​ക്കൽ കോളേജ് ആശുപത്രി​യി​ലേക്ക് മാറ്റി​.

യുവാക്കൾ ബാറി​ൽ നൽകി​യ വി​ലാസങ്ങൾ വ്യാജമായി​രുന്നു. രാജസ്ഥാൻകാരി​യെ ചോദ്യം ചെയ്തപ്പോഴാണ് യഥാർത്ഥ വി​വരങ്ങൾ ലഭി​ച്ചത്. കേസ് സൗത്ത് പൊലീസി​ന് കൈമാറി​. താർ ജീപ്പ് പൊലീസ് കസ്റ്റഡി​യി​ലെടുത്തി​ട്ടുണ്ട്.