okaya-ev

ജനപ്രിയ ഇ-കൊമേഴ്സ് മാർക്കറ്റായ ഫ്ലിപ്പ്കാർട്ടിലൂടെ ഇനി മുതൽ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാം. ഒക്കായയുടെ ഇലക്ട്രിക് ഇരുചക്രവാഹന മോഡലുകളായ ഫ്രീഡം,​ ക്ലാസ് ഐക്യു,​ ഫാസ്റ്റ് എഫ് 2 ബി എന്നിവയാണ് ആദ്യം അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്നത്. 245 നഗരങ്ങളിലായി 9,​000 ഉപഭോക്തക്കൾ ഇപ്പോൾ തന്നെ വാഹനങ്ങൾ ബുക്ക് ചെയ്യാൻ താൽപര്യം പ്രകടിപ്പിക്കുന്നുയെന്ന് ഫ്ലിപ്പ്കാർട്ട് അധികൃതർ അറിയിച്ചു.

2022 ജൂലായിയിലാണ് ഫ്ലിപ്പ്കാർട്ട് ആദ്യമായി ഓട്ടോ വിഭാഗം അവതരിപ്പിക്കുന്നത്. ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള ഇരുചക്ര വാഹനങ്ങൾ തിരഞ്ഞെടുക്കാൻ ഇതിലൂടെ കഴിയുന്നു. തിരഞ്ഞെടുക്കുന്ന വാഹനങ്ങൾ നോ-കോസ്റ്റ് ഇ എം ഐ,​ ക്രെഡിറ്റ് കാർഡ് ഓഫറുകൾ എന്നിവയിലുടെ കുറഞ്ഞ വിലയ്ക്ക് വാങ്ങാനും കഴിയുന്നു. 15 ദിവസത്തിനുള്ളിലെ ഡെലിവറിയാണ് കമ്പനി ഉറപ്പ് നൽകുന്നു.

ഇന്ത്യയുടെ ഇ-കൊമേഴ്സ് മാർക്കറ്റ് എന്ന നിലയിൽ പുതിയ വിഭാഗങ്ങളെ അവതരിപ്പിക്കുന്നതിൽ കമ്പനി മുൻപന്തിയിലാണെന്നും ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ തങ്ങളിലൂടെ വിൽപന നടത്തുന്നതിൽ സന്തോഷമുണ്ടെന്നും ഫ്ലിപ്പ്കാർട്ട് സീനിയർ ഡയറക്ടർ രാകേഷ് കൃഷ്ണ പറഞ്ഞു. തങ്ങളുടെ ലക്ഷ്യം വിവിധതരം ഇരുചക്ര വാഹനങ്ങൾ നിങ്ങൾക്ക് മുന്നിൽ എത്തിക്കുകയും. 15 ദിവസത്തെ ഡെലിവറി നടത്തുക എന്നതുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സംരംഭത്തിലൂടെ അനുദിനം വളരുന്ന ഒക്കായയുടെ ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ നിരത്തിലെത്തിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഇലക്ട്രിക് വാഹനങ്ങൾ വർദ്ധിച്ച് വരുന്ന സാഹചാര്യത്തിൽ ഫ്ലിപ്പ്കാർട്ടുമായി ചേർന്ന് ജനങ്ങൾക്കിടയിലേക്ക് തങ്ങളിലൂടെ വാഹനം എത്തിക്കുന്നത്തിൽ സന്തോഷമുണ്ടെന്ന് ഒക്കായ ഇ വി ഡയറക്ടർ അൻഷുൽ ഗുപ്ത പറഞ്ഞു.