dog

ചിലർക്ക് രാവിലെ ഉറക്കമുണരാൻ വലിയ മടിയാണ്. ഉണർന്നാലും കിടക്കയിൽ തന്നെ പിന്നെയും കുറച്ച് സമയം തുടരാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഇപ്പോഴിതാ വ്യവസായി ആനന്ദ് മഹീന്ദ്ര അത്തരം ഒരു വീഡിയോയാണ് പങ്ക് വച്ചിരിക്കുന്നത്. ഒരു നായ കിടക്കയിൽ നിന്ന് ഇറങ്ങാൻ വയ്യാതെ വീണ്ടു ഉറക്കം തുടരുകയാണ്. എല്ലാദിവസവുമല്ല പക്ഷേ വാരാന്ത്യങ്ങളിൽ ഇങ്ങനെയാണ് എന്ന അടികുറിപ്പോടെയാണ് നായയുടെ വീഡിയോ മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ പങ്കുവച്ചിരിക്കുന്നത്.

ഇതിനോടകം വീഡിയോ 63,​000ലധികം പേർ കണ്ടിട്ടുണ്ട്. കട്ടിലിൽ നിന്ന് വളരെ കഷ്ടപ്പെട്ട് മടിച്ച് ഇറങ്ങുന്ന നായയെയാണ് വീഡിയോയിൽ കാണുന്നത്. അവസാനം കട്ടിലിൽ നിന്ന് ഇറങ്ങി തറയിൽ കിടക്കുയാണ് നായ. ഈ പോസ്റ്രിനു താഴെ നിരവധി പേരാണ് രസികൻ കമന്റുകളുമായി രംഗത്ത് വന്നിരിക്കുന്നത്. തങ്ങൾക്കും ഇത് തന്നെയാണ് അവസ്ഥ എന്ന് പറഞ്ഞാണ് പലരും കമന്റുകൾ ചെയ്തിരിക്കുന്നത്.

Well, not EVERY morning..but weekends, yes, that definitely looks familiar! pic.twitter.com/SpOwve7LrX

— anand mahindra (@anandmahindra) November 19, 2022