അടിപൊളി ഷാപ്പ് രുചികൾ ആസ്വദിക്കാൻ ഇത്തവണ ചങ്കത്തികൾ എത്തിയിരിക്കുന്നത് കോട്ടയത്തെ പാമ്പാടി പാറാമറ്റം തണ്ണീർപന്തൽ ഷാപ്പിലാണ്. വായിൽ വെള്ളമൂറും മുപ്പതോളം വിഭവങ്ങളാണ് ചങ്കത്തികൾക്ക് മുന്നിൽ വിളമ്പിയത്. ഷാപ്പിലെ ജീവനക്കാരൻ എത്തി ചങ്കത്തികൾക്ക് ഓരോ വിഭവങ്ങളും പരിചയപ്പെടുത്തുകയായിരുന്നു.

നെയ്‌മീൻ തലക്കറി, ബീഫ് റോസ്റ്റ്, ബീഫ് ഫ്രൈ, ഞണ്ട് റോസ്റ്റ്, താറാവ് മപ്പാസ്, കോഴിക്കറി, കാടക്കോഴി ചട്ടിമസാല, മുയൽ റോസ്റ്റ്, കൂന്തൾ റോസ്റ്റ്, കണവ റോസ്റ്റ്, നീരാളി തവ ഫ്രൈ, നാടൻ കള്ളപ്പം, പൊറോട്ട, ചെമ്പാപ്പുട്ട്, ആടിന്റെ ബോട്ടി ഫ്രൈ, മീൻ മുട്ട റോസ്റ്റ്, പൊടിമീൻ വറുത്തത്, ചെമ്മീൻ റോസ്റ്റ്, പോർക്ക് വാരിയെല്ല് കറി, നാടൻ കള്ള് എന്നീ വിഭവങ്ങളാണ് ചങ്കത്തികൾക്ക് മുന്നിലെത്തി.
മൺകലത്തിലെത്തിയ കള്ള് മൺകപ്പിൽ കുടിച്ചുകൊണ്ടാണ് ചങ്കത്തികൾ വിഭവങ്ങളോരോന്നായി ആസ്വദിച്ചുതുടങ്ങിയത്. വീഡിയോ കാണാം...