soccer

ആരാധകരുടെ ആവേശത്തിന് കൊടിയേറ്റി ഖത്തറിൽ ഇന്ന് പന്തുരുളുമ്പോൾ, ഇത്തവണ കപ്പുയർത്താൻ വിദഗ്ദ്ധർ ഏറ്റവും കൂടുതൽ സാദ്ധ്യത കൽപ്പിക്കുന്നത് രണ്ട് ടീമുകൾക്കാണ് - ഇംഗ്ളണ്ടിനും ഫ്രാൻസിനും. പിന്നെ, മലയാളികൾ ഹൃദയത്തിലേറ്റിയ അർജന്റീനയും ബ്രസീലും. ഭാഗ്യവും കൂടി അനുകൂലമായാൽ മെസിയോ, നെയ്‌മറോ കപ്പ് ലാറ്റിനമേരിക്കയിലെത്തിക്കും.

 എല്ലാ പാെസിഷനുകളിലും ചുറുചുറുക്കുള്ള യുവതാരങ്ങളടങ്ങിയ ടീമാണ് കഴിഞ്ഞ യൂറോ കപ്പിൽ ഫൈനൽ കളിച്ച ഇംഗ്ളണ്ടിന്റേത്

 നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസാകട്ടെ എംബാപ്പെ, ബെൻസേമ,ഗ്രീസ്മാൻ,റാഫേൽ വരാനേ എന്നിങ്ങനെ യുവത്വവും പരിചയസമ്പത്തും സമന്വയിപ്പിച്ച് മികച്ച ഫോമിൽ

 ഫോമിലേക്ക് ഉയർന്നാൽ മുൻചാമ്പ്യന്മാരായ ജർമ്മനിയും സ്പെയിനും പിടിച്ചുകെട്ടാനാവാത്ത ടീമുകൾ. കപ്പുമായി അവരിലൊരാൾ മടങ്ങിയാലും അത്ഭുതമില്ല

 യൂറോപ്പിൽ നിന്ന് കറുത്ത കുതിരകളാവാൻ കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റായ ക്രൊയേഷ്യ, ബെൽജിയം, നെതർലാൻഡ്സ് ടീമുകളുണ്ട്

 ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന ഒറ്റയാന്റെ കരുത്തിൽ എത്രത്തോളം മുന്നോട്ടുപോകാനാവും എന്നതിനെ ആശ്രയിച്ചിരിക്കും പോർച്ചുഗലിന്റെ ഭാവി

7.30 pm

അൽഖോറയിലെ അൽ ബെെത്ത് സ്റ്റേഡിയത്തിൽ ഉദ്ഘാടനച്ചടങ്ങുകൾ ആരംഭിക്കും. ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ പങ്കെടുക്കും. ഖത്തർ അമീർ ഷെയ്ക്ക് തമീം ബിൻ ഹമദ് അൽതാനിയുടെ ക്ഷണപ്രകാരമാണ് ഉപരാഷ്ട്രപതി എത്തുന്നത്. ചടങ്ങിലെ കലാവിരുന്നിൽ ദക്ഷിണകൊറിയൻ ബാൻഡായ ബി.ടി.എസ് അംഗം ജുംഗ്കൂക്ക്, കൊളംബിയൻ പോപ് ഗായിക ഷാക്കിറ,ബോളിവുഡ് സിനിമാതാരവും കനേഡിയൻ നർത്തകിയുമായ നോറാ ഫത്തേഹി തുടങ്ങിയവർ അണിനിരക്കും

9.30 pm

ഖത്തറും ഇക്വഡോറും തമ്മിലാണ് ആദ്യ മത്സരം. അൽ ബെെത്ത് സ്റ്റേഡിയത്തിൽ തന്നെയാണ് ആദ്യ മത്സരത്തിനും കിക്കോഫ്

ടി.വി ലൈവ്

സ്പോർട്സ് 18 ചാനലിലാണ് ഇന്ത്യയിൽ ലോകകപ്പിന്റെ ടിവി ലൈവ്. ജിയോ സിനിമ ആപ്പിൽ ലൈവ് സ്ട്രീമിംഗ്