police

കൊച്ചി: പത്തൊൻപതുകാരിയായ മോഡലിനെ കൂട്ട ബലാത്സംഗം ചെയ്ത കേസിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി എച്ച നാഗരാജു. യുവതിയുടെ സുഹൃത്തും മോഡലുമായ രാജസ്ഥാൻ സ്വദേശിനി ഡിംപിൾ ലാംബ (ഡോളി), കൊടുങ്ങല്ലൂർ സ്വദേശികളായ നിതിൻ, സുദീപ്, വിവേക് എന്നിവരാണ് കേസിലെ പ്രതികളെന്ന് കമ്മീഷണർ മാദ്ധ്യമങ്ങളോട് പറഞ്ഞു.


ഡി ജെ പാർട്ടിക്കെന്ന് പറഞ്ഞാണ് പത്തൊൻപതുകാരിയെ സുഹൃത്ത് ബാറിലേക്ക് കൊണ്ടുപോയത്. പ്രതികൾ അവിടെയിരുന്ന് മദ്യപിച്ചു. ഇതിനിടെ പരാതിക്കാരി കുഴഞ്ഞുവീണു. തുടർന്ന് വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്‌തെന്നാണ് പരാതി. സംഭവം ആസൂത്രിതമാണോയെന്ന് പരിശോധിക്കുമെന്ന് കമ്മീഷണർ പറഞ്ഞു.


ബിയറിൽ എന്തോ പൊടി കലർത്തിയതായി സംശയമുണ്ടെന്ന പരാതിക്കാരിയുടെ മൊഴിയെക്കുറിച്ചും രാജസ്ഥാൻ സ്വദേശിനിയെക്കുറിച്ചും വിശദമായി അന്വേഷിക്കും. മദ്യത്തിൽ എന്തെങ്കിലും ചേർത്തിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കാനായി രക്തസാമ്പിളുകൾ ശേഖരിച്ചിട്ടുണ്ടെന്നും കമ്മീഷണർ അറിയിച്ചു.