ട്രെയ്ലർ ലോഞ്ചിന് അനുമതി നിഷേധിച്ചു

നല്ല സമയം സിനിമയുടെ ട്രെയ്ലർ ലോഞ്ച് ചടങ്ങിൽ ഷക്കീല പങ്കെടുത്താൽ മാൾ വിട്ടു നൽകാനാവില്ലെന്ന നിലപാട് അംഗീകരിക്കാനാവില്ലെന്ന് സംവിധായകൻ ഒമർ ലുലു.കോഴിക്കോടെ പ്രമുഖ മാളിൽ ഇന്നലെ വൈകുന്നേരമാണ് ട്രെയ്ലർ ലോഞ്ചിന് തീരുമാനിച്ചതായിരുന്നത്. ചടങ്ങിൽ അതിഥിയായിരുന്നു ഷക്കീല . എന്നാൽ ഷക്കീല അതിഥിയായി എത്തിയാൽ മാൾ വിട്ടു നൽകാനാവില്ലെന്നും സിനിമയുടെ അണിയറപ്രവർത്തകർക്ക് പങ്കെടുക്കാമെന്നും മാൾ മാനേജ് മെന്റ് അറിയിച്ചുവത്രേ. ഷക്കീലയ്ക്ക് അനുമതി നൽകാത്തതിനാൽ ട്രെയ്ലർ ലോഞ്ച് മാറ്റിവച്ചിട്ടുണ്ട്. ഇതിനെതിരെ ഒമർ ലുലു രംഗത്ത് എത്തി. ഷക്കീല ഒരു സിനിമ താരം മാത്രണ്. ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുണ്ട്. എന്തിന്റെ പേരിൽ ആണ് ഷക്കീലയോട് അയിത്തമെന്ന് ഒമർ ചോദിച്ചു. സംഭവത്തിൽ തന്റെ വിഷമം ഒമർ ലുലുവിനൊപ്പം വീഡിയോ പങ്കുവച്ചാണ് ഷക്കീല ആരാധകരെ അറിയിച്ചത്.ഇർഷാദിനെ നായകനാക്കി ഒമർ ലുലു സംവിധാനം ചെയ്യുന്ന നല്ല സമയം എന്ന ചിത്രത്തിന് എ സർട്ടിഫിക്കറ്റാണ് ലഭിച്ചത്.