വളർത്തുനായയേയും പൂച്ചയേയുമൊക്കെ ഷാംപു തേച്ച് കുളിപ്പിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. എന്നാൽ പാമ്പിനെ കുളിപ്പിക്കുന്നത് നിങ്ങളാരെങ്കിലും കണ്ടിട്ടുണ്ടോ? അത്തരത്തിലൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
ഒരു യുവാവ് ഷാംപു തേപ്പിച്ച് പാമ്പിനെ കുളിപ്പിക്കുന്നതാണ് വീഡിയോയിലുള്ളത്. കുളിപ്പിക്കുന്നത് നിസാരക്കാരനെയല്ല, ഉഗ്രവിഷമുള്ള കൂറ്റൻ രാജവെമ്പാലയെയാണ്. ഈ വീഡിയോ കാണുന്നവരുടെ ഹൃദയമിടിപ്പ് കൂടുമെന്ന് ഉറപ്പാണ്.
എന്നാൽ യാതൊരു പേടിയുമില്ലാതെ, രാജവെമ്പാലയെ തേച്ചുരച്ച് കുളിപ്പിക്കുകയാണ് യുവാവ്. രാജവെമ്പാലയാകട്ടെ ഇത് ആസ്വദിച്ചുകൊണ്ട് കിടക്കുകയാണ്. കുളി കഴിഞ്ഞ ശേഷം ഇഴഞ്ഞുപോകുന്നതും വീഡിയോയിലുണ്ട്.
See the bond between the snake and the person.
— D Prasanth Nair (@DPrasanthNair) November 16, 2022
The background Malayalam song is a movie song where the father gives bath to his kid
Rcvd from WA pic.twitter.com/3RqUfhZINt