
ദുബായിൽ ഉല്ലാസബോട്ടിൽ രാത്രി കാഴ്ച ആസ്വദിച്ച് സാനിയ അയ്യപ്പൻ. പച്ചനിറത്തിലെ ഷോർട്സും മിനി ബ്ളൗസും ധരിച്ച് ഹോട്ട് ലുക്കിലാണ് സാനിയ. സ്മാർട്ട് സ്റ്റുഡിയോയുടെ ഔട്ട്ഫിറ്റാണ് വേഷം. എന്തൊരു ഗ്ളാമറസ് എന്നാണ് ആരാധകരുടെ കമന്റ്. എന്റെ ദൈവമേ.. രാജകുമാരി എന്ന കമന്റാണ് ഇന്ദ്രജിത്തിന്റെ മകൾ പ്രാർത്ഥനയുടേത്. സമൂഹ മാദ്ധ്യമത്തിൽ ഏറെ ആരാധകരുള്ള താരമാണ് സാനിയ. തന്റെ വിശേഷങ്ങൾ ചിത്രങ്ങളിലൂടെയും വീഡിയോയിലൂടെയും ആരാധകരോട് പങ്കുവയ്ക്കാറുണ്ട്.സാനിയ പങ്കുവയ്ക്കുന്ന ചിത്രങ്ങളിൽ അധികവും ഗ്ളാമറസാണ്. ചിത്രങ്ങൾക്കു നേരെ അധിക്ഷേപം ഉണ്ടായാൽ അവർക്ക് മറുപടി നൽകാറുമുണ്ട്.അതേസമയം നിവിൻപോളിക്കൊപ്പം അഭിനയിച്ച സാറ്റർഡേ നൈറ്റ് ആണ് സാനിയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം മോഡേൺ സ്റ്റൈലിഷ് ലുക്ക് കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.