sib

കൊച്ചി: കുട്ടികളിൽ സാമ്പത്തിക സാക്ഷരതയും അച്ചടക്കവും വളർത്താനും സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കാനുമായി സൗത്ത് ഇന്ത്യൻ ബാങ്ക് 'കിഡ്‌സ് സേവിംഗ്‌സ് അക്കൗണ്ടിന്" തുടക്കമിട്ടു. എസ്.ഐ.ബി ജൻ‌ നെക്‌സ്‌റ്റ് കിഡ്‌സ് സേവിംഗ്‌സ് അക്കൗണ്ട് വഴി രക്ഷിതാക്കൾക്ക് കുട്ടികളുടെ ഭാവിലക്ഷ്യങ്ങൾക്കായി പണം സ്വരൂപിക്കാനാകും.

കുട്ടികൾക്ക് 18 വയസ് തികയുംവരെ രക്ഷിതാക്കൾക്ക് ഈ അക്കൗണ്ടിൽ നിക്ഷേപിക്കാം. 10 വയസ് തികഞ്ഞവർക്ക് അക്കൗണ്ട് സ്വന്തമായും ഉപയോഗിക്കാം. രക്ഷിതാക്കളുടെ അക്കൗണ്ടുമായി ബന്ധിപ്പിക്കാം. ഓട്ടോ ഡെബിറ്റ് സൗകര്യവുമുണ്ട്.

കിഡ്‌സ് അക്കൗണ്ട്

മികവുകൾ

 കുട്ടികളുടെ ജനനത്തോടെ തന്നെ രക്ഷിതാക്കൾക്ക് അക്കൗണ്ട് തുറക്കാം.

 രക്ഷിതാക്കളുടെ അക്കൗണ്ടിൽ പ്രതിമാസം ശരാശരി ₹10,​000 ബാലൻസുണ്ടെങ്കിൽ കിഡ്‌സ് അക്കൗണ്ടിൽ നിശ്ചിതതുക ബാലൻസ് നിലനിറുത്തേണ്ടതില്ല.

 ടാപ്പ് ആൻഡ് പേ സംവിധാനമുള്ള കോണ്ടാക്‌ട്‌ലെസ് ഡെബിറ്റ് കാർഡ്

 അക്കൗണ്ട് സുരക്ഷിതമാക്കാൻ ഇ-ലോക്കർ ഫീച്ചർ